ഓഐസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: തിരുവഞ്ചൂർ

ജോസ് എം ജോര്‍ജ്ജ്
Wednesday, January 31, 2018

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (O.I.C.C ) ൻ്റെയും K.P.C.C കലാസംസ്‌ക്കാരിക സംഘടന വിചാർ വിഭാഗത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ O I C C ടൗൺസ്‌വില്ലെ സെക്രട്ടറി സുരേഷ് പോളിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എല്‍ എ ഉത്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരം പുലർത്തുന്ന നിർദ്ധരരായ വിദ്യാർത്ഥികൾക്കു വേണ്ടി O I C C ടൗൺ വില്ല ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം ചെയ്തു.വർഷം തോറും നൽകി വരുന്ന ഇത്തരം ധനസഹായം സമൂഹത്തിനാകെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

O I C C നടത്തിവരുന്ന വിവിധ സാമൂഹ്യപ്രവർത്തനങ്ങളെപറ്റി ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്തു വരുന്ന പ്രതിനിധികൾ സംസാരിച്ചു. യോഗത്തിൽ KPCC ജനറൽ സെക്രട്ടറി ലതിക സുഭാഷ്, ഡോ.കെ.എൻ ബെത്തി, കെ.ജി.ഹരി, ബിജു കുമ്പിക്കൻ തുടങ്ങിയ സാമൂഹ്യ – രാഷ്ട്രീയ നേതാക്കൾ ആശംസാ പ്രസംഗം നടത്തി.

O I C C നേതാവ് ജോസ്‌മോൻ ആനതരിക്കൽ നന്ദി പറഞ്ഞു.

×