ഓ.ഐ.സി.സി. സ്വാതന്ത്ര ദിനാഘോഷ ചടങ്ങ് ദുരിതാശ്വാസ സഹായ ചടങ്ങായി മാറി

Friday, August 17, 2018

മെൽബൺ:  ഓ. ഐ.സി.സി. വാക്ടോറിയാ കമ്മറ്റി നടത്തിയ 72ാം മത് സ്വാതന്ത്ര ദിനാഘോഷ ചടങ്ങ് കേരളത്തിൽ ഭുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കുള്ള കൈത്താങ്ങായി സഹായിക്കുവാനുള്ള തീരുമാനം എടുത്തു.

ആയിരങ്ങൾ ഭൂരിതമനുഭവിക്കുകയും വീടുകൾ എല്ലാം വെള്ളത്തിലാകുകയും റോഡുകൾ തകരുകയും ചെയ്ത സാഹചരത്തിൽ സഹായനസ്തവുമായി ഓ. ഐ. സി.സി. സജീവമായി പ്രവർത്തിക്കുവാൻ തീരുമാനിച്ചു. ഓ.ഐ.സി.സി. ഓസ്ട്രലിയ പ്രസിഡന്റ് ഹൈനസ്സ് ബിനോയി നാട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

അനുസ്മരണ ചടങ്ങിൽ ഓ. ഐ. സി.സി. വാക്ടോറിയാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് അദ്ധ്യക്ഷനായിരുന്നു. അനുസ്മരണ യോഗം ഓ. ഐ. സി.സി. സ്ഥാപക പ്രസിഡന്റ് ജോസ് എം ജോർജ് ഉൽഘാടനം ചെയ്തു. വനിതാ കോൺഗ്രസിന്റെ നേതാവ് വൽസലാ സുബ്രമണ്യം മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ ഓ. ഐ. സി.സി യുടെ നേതൃത്വത്തിൽ ദുരിതാശ്വാസത്തിന് നാം നേതൃത്വം കൊടുക്കേണ്ട സാഹചര്യത്തെ ക്കുറിച്ച് ഓ.ഐ.സി.സി. ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്കറിയാ വിശദീകരിച്ചു. സ്വാതന്ത്രവും സ്വാതന്ത്രമാല്ലായ്മയും നമ്മെ എങ്ങനെ ബാധിക്കുമെന്നും കോൺഗ്രസ്സിന്റെ അന്നത്തെ നിലപാടിനെക്കുറിച്ചും അരുൺ നായർ വ്യക്തമായി പ്രതിപാദിച്ചു.

ചടങ്ങിൽ റോബർട്ട് സെബാസ്റ്റ്യൻ (ഐ. ഓ സി.) സോബൻ തോമസ്, ജോസഫ് പീറ്റർ, ജോജി കാഞ്ഞിരപ്പള്ളി, ബോസ് കോ തിരുവനന്തപുരം, റ്റിജോ ജോസഫ്, ഹിൻസോ തങ്കച്ചൻ, അലൻ കുര്യാക്കോസ്, ജൂബി സക്കറിയ, എന്നിവർ പ്രസംഗിച്ചു. ജൂബി ജോർജ് സ്വാഗതവും ഷിജോ ചേന്നോത്ത് നന്ദിയും പറഞ്ഞു.

ദുരിതാശ്വാസ നിധിയുടെ സഹായവുമായ കാര്യങ്ങൾക്ക് മാർട്ടിൻ ഉറുമീസ്-0470 463 081, അരുൺ നായർ -0424 317 161 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

×