Advertisment

ആസ്‌ട്രേലിയയിലെ പ്രമുഖ മലയാളി സംഘടനയായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് (PUMA) പുതു നേതൃത്വം

New Update

ആസ്‌ട്രേലിയ:  റോജോ തോമസ് പ്രസിഡന്റായും ബേസിൽ ആദായി സെക്രട്ടറിയായും ഐൻസ്റ്റി സ്റ്റീഫൻ ട്രഷറർ ആയുമുള്ള കമ്മറ്റിയായിരിക്കും ഇനിയുള്ള ഒരുവർഷം പ്യൂമയെ നയിക്കുക.  ഒക്ടോബർ 20 ന് വൈകുന്നേരം 6 .30 ന് കാടിനിയ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന പൊതുയോഗമാണ് 2018 -2019 കാലഘട്ടത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്.

Advertisment

publive-image

വൈസ് പ്രസിഡന്റായി ജിസ്‌മോൻ ജോസും ജോയിന്റ് സെക്രട്ടറി ലിജു പ്രബാദ്നേയും സ്‌പോർട്സ് സെക്രട്ടറിയായി അഭിലാഷ് ഗോപിദാസനെയും തിരഞ്ഞെടുത്തു . പ്യൂമയുടെ വാർഷിക ഓഡിറ്ററായി ബാബു ജോൺ ,സുനിൽ ലാൽ സാമുവേൽ ,ദീപൻ ജോർജ് എന്നിവരെയും ആർട്സ് സെക്രട്ടറിയായി റിച്ചി ജോണും ആർട്ട് കോർഡിനേറ്റർമാരായി ഡോഫിത മാത്യുവിനേയും ടെസി സുരാജിനെയും പൊതുയോഗം തിരഞ്ഞെടുത്തു.

മുൻ പ്രസിഡന്റ് ബാബു ജോണിന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ മുൻ സെക്രട്ടറി രവീഷ് ജോണ് വാർഷിക റിപ്പോർട്ടും മുൻ ട്രഷറർ ദീപം ജോർജ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ച് യോഗം പാസ്സാക്കി .

പെർത്തിലെ മലയാളികൾക്കിടയിൽ എല്ലാവർഷവും കൃത്യമായി പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തുന്ന അസോസിയേഷനാണ് PUMA നാട്ടിലും ആസ്ട്രേലിയയിലെ ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്യൂമ നേതൃത്വം നൽകുന്നു.

നമ്മുടെ സഹോദരങ്ങൾ നാട്ടിൽ പ്രളയ ദുരിതത്തിൽ അകപ്പെട്ടപ്പോൾ കൈത്താങ്ങായി പ്യൂമയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നൽകുവാൻ കഴിഞ്ഞത് പ്യൂമയിലെ അംഗങ്ങളുടെ ഒത്തൊരുമ മൂലമാണ്.

പ്യൂമയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം എറണാകുളം ജില്ലയിൽ പൊത്താനിക്കാടുള്ള ജ്യോതിമണിക്കും കുടുംബത്തിനും ഒരു സ്‌നേഹവീട് പൂർത്തിയാക്കി കൊടുക്കാൻ പ്യൂമക്ക് സാധിച്ചു . പ്യൂമയിലെ അംഗങ്ങളുടെ കെട്ടുറപ്പാണ് പ്യൂമയുടെ വിജയത്തിന്റെ കാരണമെന്ന് പൊതുയോഗം അഭിപ്രായപ്പെട്ടു നവ നേതൃത്വത്വത്തിന് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് യോഗം അവസാനിച്ചു.

Advertisment