റെക്സ്ബാന്‍ഡ് ഷോ റാഫിള്‍ ടിക്കറ്റ് വിജയിക്ക് സമ്മാനം നല്‍കി

ടോം ജോസഫ്
Friday, March 16, 2018

ബ്രിസ്ബേന്‍:  ബ്രിസ്ബേന്‍ സെന്റ്‌ തോമസ്‌, സെന്റ്‌ അല്‍ഫോണ്‍സാ ഇടവകകളുടെയും വിവിധ മാസ് സെന്ററുകളുടെയും ആഭിമുഖ്യത്തില്‍ സീറോമലബാര്‍ സഭയുടെ ധനശേഖരണാര്‍ത്ഥം നടത്തപ്പെട്ട റെക്സ് ബാന്‍ഡ് ഷോയോട് അനുബന്ധിച്ച് നടന്ന മെഗാറാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് വിജയിയായ ബിബിന്‍ തരുത്തിക്കരയ്ക്ക് സമ്മാനം നല്‍കി.

ബ്രിസ്ബേനില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും ഉള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ടിക്കറ്റാണ് ഒന്നാം സമ്മാനം. ബ്രിസ്ബേന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓറിയോണ്‍ ട്രാവല്‍സ് ആണ് ഈ സമ്മാനം സ്പോന്‍സര്‍ ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓറിയോണ്‍ ട്രാവല്‍സിന്റെ ഡയറക്ടര്‍മാരായ സിജു, ശ്രീജിന്‍സ്, ഷിയാന്‍സ് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ സെന്റ്‌ തോമസ്‌ ഇടവക വികാരി ഫാ. വര്‍ഗീസ്‌ വാവോലില്‍ നിന്നും ബിബിന്‍ എയര്‍ ടിക്കറ്റ് ഏറ്റുവാങ്ങി.

തലശ്ശേരി രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പുന്മേനി സാക്ഷ്യ൦ വഹിച്ച ചടങ്ങില്‍ സെന്റ്‌ തോമസ്‌ രൂപത്തയുടെ കൈക്കാരന്‍മാരായ റെജി കൊട്ടുകാപ്പള്ളിയും തോമസ്‌ കാച്ചപ്പള്ളിയും പങ്കെടുത്തു.

റെക്സ് ബാന്‍ഡ് ഷോയുടെ കോര്‍ഡിനേറ്റര്‍ ആയ സിബി തോമസ്‌ ഇടവകകളുടെ നാമത്തില്‍ പരിപാടിയുമായി സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച്  സ്പോന്‍സര്‍മാരായ ഓറിയോണ്‍ ട്രാവല്‍സിനും വാള്‍സ്ട്രീറ്റ് ഫോറിന്‍ എക്സ്ചേഞ്ചിനും ഇന്ത്യന്‍ സ്പെയ്സ് ഷോപ്പിനും പ്രത്യേകം നന്ദി പറഞ്ഞു.

×