Advertisment

ഇനി സോഫിയ 54 വയസിലും അരുണ്‍ 61 വയസിലും പുറത്തിറങ്ങും ! ഒന്നിച്ചു ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന ഭാര്യയ്ക്കും കാമുകനും ആഗ്രഹിച്ച ജീവിതത്തിന് അന്നുവരെ കാത്തിരിക്കണം ! 

New Update

ഓസ്ട്രേലിയ:  ഭര്‍ത്താവ് സാം എബ്രാഹമിനെ കാമുകനുമായി ചേര്‍ന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതില്‍ പ്രതിയായ ഭാര്യയ്ക്ക് കൃത്യത്തിന് ശേഷവും യാതൊരു പശ്ചാത്താപവും ഉള്ളതായി കാണുന്നില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി വിധി പറഞ്ഞ ജഡ്ജി പോള്‍ കോല്ലാന്‍.  ഇതുപോലൊരു കേസ് തന്റെ ന്യായാധിപ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുക്കാല്‍ മണിക്കൂര്‍ നീണ്ട വിധി പ്രസ്താവം അദ്ദേഹം വായിച്ചു തീര്‍ത്തത്.

Advertisment

publive-image

ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് തടവ് ശിക്ഷ. ഇതോടെ ഒന്നിച്ചു ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലചെയ്ത സോഫിയ ഇനി പുറം ലോകം കാണണമെങ്കില്‍ 54 വയസുവരെ കാത്തിരിക്കണം. ഇപ്പോള്‍ ഇവര്‍ക്ക് പ്രായം 32 വയസാണ്.

ഓസ്ട്രേലിയന്‍ ജയിലില്‍ സ്ത്രീ തടവുകാരുടെ ജീവിതം വിവരിക്കാന്‍ വയ്യാത്തത്ര ദയനീയമാണ്. അതായത് ജയിലിലൊന്ന് കയറി ഒരാഴ്ച കഴിഞ്ഞിട്ട് പുറത്തിറങ്ങിയാലും ആ സ്ത്രീയെ പിന്നെ 'ഒന്നിനും' കൊള്ളില്ല ? അപ്പോള്‍ 22 വര്‍ഷം കഴിഞ്ഞു പുറത്തിറങ്ങുന്ന സോഫിയയുടെ കാര്യ൦ ഊഹിക്കാവുന്നതേയുള്ളൂ, പ്രത്യേകിച്ചും അതേ ജയിലില്‍ കഴിയുന്ന അരുണ്‍ കമലാസനന് ?

publive-image

സോഫിയയ്ക്കും അരുണിനും ആഗ്രഹിച്ച പോലെ ഒന്നിച്ചു ജീവിക്കാന്‍ ഇനി 27 വര്‍ഷം !

അരുണിന് ഇപ്പോള്‍ പ്രായം 34 വയസാണ്. സോഫിയയേക്കാള്‍ 5 വര്‍ഷം കൂടി അധികമാണ് അരുണിനുള്ള തടവ് ശിക്ഷ. അതിനാല്‍ അരുണ്‍ പുറത്തിറങ്ങാന്‍ 61 വയസുവരെ കാത്തിരിക്കണം. അപ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സോഫിയ കാത്തിരിപ്പുണ്ടെങ്കില്‍ ആഗ്രഹിച്ച ജീവിതം വാര്‍ധക്യ കാലത്ത് ഒന്നിച്ചാകാം.

publive-image

ആദ്യ പരോളിന് പോലും 18 വര്‍ഷം

വിധിയിലെ മറ്റൊരു പ്രത്യേകത പരോളിന്റെ കാര്യത്തിലാണ്. സോഫിയ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ഒരു വര്‍ഷം കൂടി കഴിഞ്ഞാലെ അരുണിന് ആദ്യത്തെ പരോള്‍ അനുവദിക്കൂ. അതായത് സോഫിയയ്ക്ക് 18 വര്‍ഷത്തിന് ശേഷവും അരുണിന് 23 വര്‍ഷത്തിന് ശേഷവുമേ പരോള്‍ അനുവദിക്കാന്‍ പാടുള്ളൂ എന്ന് വിധിയില്‍ പ്രത്യേകം പറയുന്നുണ്ട്.

വിധിയില്‍ പറയുന്ന ഈ കര്‍ശന നിയന്ത്രണങ്ങള്‍ ഇവര്‍ക്ക് പിന്നീട് നല്ല നടപ്പിന് ശിക്ഷാ ഇളവ് ലഭിക്കുന്നതിനുപോലും തടസമായി മാറുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. തടവ് കാലയളവില്‍ ജയിലിലെ പെരുമാറ്റം പരിഗണിച്ച് തടവുകാര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കാറുണ്ട്.

publive-image

കള്ളി പൊളിച്ചത് പോസ്റ്റ്‌ മോര്‍ട്ടത്തിലെ ആ കണ്ടെത്തല്‍

2015 ഒക്ടോബര്‍ 14 നാണ് മെല്‍ബണിലെ യു എ ഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ എബ്രാഹത്തിന്റെ മകന്‍ സാമിനെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാം ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരിച്ചെന്ന് അലമുറയിട്ട് കരഞ്ഞുകൊണ്ടാണ്‌ സോഫിയ ബന്ധുക്കളെ വിവരം അറിയിച്ചത്. മൃതദേഹത്തോടൊപ്പം സോഫിയയും നാട്ടിലെത്തി സംസ്കാരം കഴിഞ്ഞാണ് മടങ്ങിയത്.

എന്നാല്‍ ഇതിനിടെ സാമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ആശുപത്രി അധികൃതര്‍ സാമിന്റെ ആന്തരികാവയവങ്ങളില്‍ അമിതമായ തോതില്‍ സയനൈഡ് കണ്ടെത്തിയ കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ കാണാത്തതിനാല്‍ വിശദമായ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

publive-image

ഇരു ചെവിയറിയാതെ അന്വേഷണം നടത്തിയത് 10 മാസം കൊണ്ട്

വിവരം അറിഞ്ഞ പോലീസ് സോഫിയോ അരുണോ സുഹൃത്തുക്കളോ പോലും അറിയാതെ രഹസ്യാന്വേഷണം ആരംഭിച്ചു. ഇവരുടെ ഫോണ്‍ കോളുകള്‍ ശബ്ദരേഖയടക്കം ചോര്‍ത്തി. സര്‍വ്വ തെളിവുകളും ശേഖരിച്ച ശേഷമാണ് 2016 ഓഗസ്റ്റ് 12 ന് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.

പിന്നീടിതുവരെ ഇവര്‍ പുറത്തിറങ്ങിയിട്ടില്ല. അതിന് പരോള്‍ ലഭിക്കാന്‍ പോലും സോഫിയയ്ക്ക് 18 വര്‍ഷവും അരുണിന് 23 വര്‍ഷവും കാത്തിരിക്കണം. ഇരുവരും അവരുടെ യൗവന കാലം ജയിലില്‍ തന്നെ ബലികഴിയ്ക്കണമെന്ന് സാരം !

sam abraham murder
Advertisment