Advertisment

ഓസ്ട്രേലിയയില്‍ ഭര്‍ത്താവിനെ കൊലചെയ്ത സംഭവത്തില്‍ മലയാളികളായ ഭാര്യയ്ക്കും കാമുകനുമെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ഞെട്ടിക്കുന്നത്. സാമിന്‍റെ മരണത്തിന് മുമ്പ് തന്നെ ഭാര്യയും കാമുകനും ചേര്‍ന്ന്‍ ബാങ്കില്‍ ജോയിന്‍റ് അക്കൗണ്ട് തുറന്നിരുന്നു. കൊലയ്ക്ക് ശേഷം ഭര്‍ത്താവിന്‍റെ കാര്‍ കാമുകന്‍റെ പേരിലേക്ക് മാറ്റിക്കൊടുത്ത് ഒന്നിച്ചുള്ള യാത്രകള്‍. ഒന്നിച്ചു ജീവിക്കാന്‍ നേരത്തെ മുന്നൊരുക്കങ്ങള്‍ നടത്തിയതിന് നിരവധി തെളിവുകള്‍ !

New Update

ഓസ്ട്രേലിയ:  ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കാമുകനൊപ്പം ചേര്‍ന്ന്‍ മലയാളിയായ ഭാര്യ ഭര്‍ത്താവിനെ കൊല ചെയ്ത സംഭവത്തില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ മലയാളികളായ ഭാര്യയ്ക്കും കാമുകനും എതിര്. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ വച്ച തെളിവുകള്‍ ഞെട്ടിക്കുന്നതാണ്.

Advertisment

2015 ഒക്ടോബര്‍ 14 ന് മെല്‍ബണിലെ വസതിയില്‍ യു എ ഇ എക്സ്ചേഞ്ച് ജീവനക്കാരനായ പുനലൂര്‍ കരുവാളൂര്‍ സാം എബ്രാഹം എന്ന മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം ഭാര്യ സോഫിയയും കാമുകനും മലയാളിയുമായ അരുണ്‍ കമലാസനനും ചേര്‍ന്ന്‍ ആസൂത്രണം ചെയ്തതാണെന്നതിനാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ ഹാജരാക്കിയിരിക്കുന്നത്.

publive-image

സാമിന്‍റെ മരണത്തിന് മുമ്പേ കമിതാക്കളായിരുന്ന സോഫിയയും അരുണും ചേര്‍ന്ന്‍ 2014 ജനുവരിയില്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ ജോയിന്റ് അക്കൌണ്ട് തുറന്നിരുന്നതിന്റെയും അരുണിന്റെ പേരിലെ അക്കൌണ്ടില്‍ നിന്നും സോഫിയ നാട്ടിലേക്ക് പണം അയച്ചതിന്റെയും നിര്‍ണ്ണായക തെളിവുകളാണ് പോലീസ് ഹാജരാക്കിയത്.

അരുണിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സിം കാര്‍ഡ് ആണ് സോഫിയ ഉപയോഗിച്ചിരുന്നതെന്നും ഈ സിം കാര്‍ഡ് ഉപയോഗിച്ചാണ് സോഫിയ അരുണുമായി ബന്ധപ്പെട്ടിരുന്നതെന്നും ഉള്ളതിന് തെളിവ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

publive-image

കൂടാതെ സാമിന്‍റെ മരണശേഷം സാമിന്‍റെ പേരിലുണ്ടായിരുന്ന കാര്‍ സോഫിയ അരുണിന്‍റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 2016 മാര്‍ച്ചിലായിരുന്നു ഭര്‍ത്താവിന്റെ കാര്‍ സോഫിയ കാമുകന്റെ പേരിലേക്ക് മാറ്റി നല്‍കിയത്.

സോഫിയയും അരുണ്‍ കമലാസനനും ഈ കാറില്‍ സാമിന്റെ മരണശേഷം ഒന്നിച്ചു യാത്ര ചെയ്യുന്നതിന്റെയും കാര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത ശേഷം ഇരുവരും ചേര്‍ന്ന്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്.

publive-image

ഇതോടെ ഭര്‍ത്താവിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന സോഫിയയുടെ വാദവും സാമിന്‍റെ കൊലപാതകത്തില്‍ എനിക്ക് പങ്കില്ലെന്ന കാമുകന്‍ അരുണ്‍ കമലാസനന്റെ വാദവും പൊളിഞ്ഞു. ഇരുവരും തമ്മില്‍ സാമിന്‍റെ മരണത്തിനു മുമ്പ് തന്നെ പ്രണയത്തിലായിരുന്നതിന്റെയും സാമിന്‍റെ മരണശേഷവും ഇരുവരും വഴിവിട്ട ബന്ധങ്ങള്‍ തുടര്‍ന്നിരുന്നതിന്റെയും തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയിരിക്കുന്നത്.

ഇതിലൂടെ സാമിനെ കൊല ചെയ്ത് കാമുകനൊപ്പം ജീവിക്കാനുള്ള ഗൂഡാലോചനയായിരുന്നു സോഫിയയും അരുണും ചേര്‍ന്ന്‍ നടത്തിയിരുന്നതെന്നു പോലീസ് സമര്‍ധിക്കുന്നു.

2014 ഒക്ടോബര്‍ 14 ന് രാവിലെയാണ് സാമിനെ മെല്‍ബണ്‍ എപ്പിംഗിലെ വസതിയില്‍ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമും ഭാര്യ സോഫിയയും ആറര വയസുള്ള മകനും ഒന്നിച്ചാണ് അന്ന് കിടന്നുറങ്ങിയത്. ഓറഞ്ച് ജ്യൂസില്‍ മയക്കാനുള്ള മരുന്ന് നല്‍കിയ ശേഷം സയനൈഡ് കുത്തിവച്ച് കൊലപ്പെടുത്തി എന്നാണു കേസ്.

publive-image

ആ രാത്രിയില്‍ അരുണ്‍ സോഫിയയുടെ വീട്ടില്‍ എത്തിയതിനും പോലീസിന് തെളിവുണ്ട്. ബലപ്രയോഗത്തിലൂടെയല്ല അരുണ്‍ വീടിനുള്ളില്‍ പ്രവേശിച്ചത് എന്നതിനാല്‍ സോഫിയയുടെ അറിവോടെയാണ് അരുണ്‍ വീടിനുള്ളില്‍ കടന്നതെന്നും പോലീസ് കരുതുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ടോക്സിക്കോളജി റിപ്പോര്‍ട്ടിലാണ് മരണകാരണം സയനൈഡ് ആണെന്ന് കണ്ടെത്തിയത്. സയനൈഡിന്‍റെ അളവ് അപകടകരമാംവിധം രക്തത്തില്‍ നിന്നും കരളില്‍ നിന്നും കണ്ടെത്തിയിരുന്നു. രക്തത്തില്‍ 35 മില്ലി ഗ്രാമും കരളില്‍ നിന്നും 28 മില്ലി ഗ്രാമും സയനൈഡ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന ഗൂഡാലോചന സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു.

sam abraham murder
Advertisment