Advertisment

സാൻതോം മൾട്ടി കൾച്ചറൽ ഫെസ്റ്റ് 2018 ബ്രിസ്ബേനിൽ മേയ് 26ന്

author-image
ടോം ജോസഫ്
New Update

ബ്രിസ്ബേൻ:  ബ്രിസ്ബേൻ സൗത്ത് സെന്റ് തോമസ് ദി അപ്പോസ്തൽ സിറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ 2018 മേയ് 26നു മൾട്ടികൾച്ചറൽ ഫെസ്റ്റ്. സാൻതോം മൾട്ടികൾച്ചറൽ ഫെസ്റ്റ് 2018 എന്നാണു പേരിട്ടിരിക്കുന്നത്. ഈ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഇടവക വികാരി ഫാ. വർഗീസ് വാവോലിൽ അറിയിച്ചു.

Advertisment

publive-image

ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസൃഷ്ടികളും ലോകത്തിലെ തന്നെ വിവിധ രാജ്യങ്ങളുടെ പാരമ്പര്യകലകളും ഈ കൾച്ചറൽ ഫെസ്റ്റിനു നിറച്ചാർത്തേകും. ക്യൂൻസ് ലാൻഡിലെ വിവിധ കമ്മ്യുണിറ്റി ഗ്രൂപ്പുകളും അസോസിയേഷനുകളും റിലിജിയസ് ഗ്രൂപ്പുകളും ഒരേ വേദിയിൽ അണിനിരക്കുമ്പോൾ സാൻതോം കൾച്ചറൽ ഫെസ്റ്റ് 2018 ഓസ്ട്രേലിയയുടെ ചരിത്രത്തിൽ തന്നെ പുതിയ ഒരധ്യായം എഴുതിച്ചേർക്കും.

ഏതാണ്ട് 2000ത്തോളം ആളുകളെ പ്രതീക്ഷിക്കുന്ന ഈ ഫെസ്റ്റിവൽ മേയ് 26നു രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് നടക്കുന്നത്. 108–112 മിഡിൽ റോ‍ഡ്, ഹിൽക്രീസ്റ്റിൽ നടക്കുന്ന ഈ കൾച്ചറൽ ഫെസ്റ്റ് ഒരു വൻ വിജയമാക്കാൻ കൺവീനർ ഫ്രാൻസിസ്, കൈക്കാരന്മാരായ തോമസ് കാച്ചപ്പിള്ളി, റെജി കൊട്ടുവാപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. കുട്ടികൾക്കായി ജംപിംഗ് കാസ്റ്റിൽ, ഫെയിസ് പെയിന്റിംഗ്, മാജിക് ഷോ, വിവിധ റൈഡുകൾ എന്നിവ ഉണ്ടായിരിക്കും.

ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധതരം ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതാണ്. സ്പോൺസർഷിപ്പ് നൽകുന്നതിനോ ഭക്ഷണ സ്റ്റാൾ ഇടുന്നതിനോ താൽപര്യമുള്ള ആളുകൾ കൺവീനർ ഫ്രാൻസിസിനെ 0452 649 950 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Venue address: 108- 112 Middle Road, Hillcrest, QLD

Date: 2018 May 26

Time: 11 am - 5 pm

Advertisment