വി. അന്തോണീസിന്റെ തിരുന്നാളിന്‌ ഒരുക്കമായുള്ള നൊവേന ഏപ്രില്‍ 24 മുതല്‍

Friday, April 6, 2018

മെല്‍ബണ്‍:  വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ മില്‍പാര്‍ക്ക്‌ സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സീസി ദേവാലയത്തില്‍ 2018 ജൂണ്‍ 22 (വെള്ളിയാഴ്‌ച) ആഘോഷിക്കുന്നു. 2013 മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന തിരുന്നാളിന്‌ ഒരുക്കമായുള്ള അനുഗ്രഹ നവനാള്‍ നൊവേന ഏപ്രില്‍ 24 (ചൊവ്വാഴ്‌ച) ആരംഭിക്കും.

തുടര്‍ന്ന്‌ എല്ലാ ചൊവ്വാഴ്‌ചകളിലും വൈകീട്ട്‌ 6.30 ന്‌ ജപമാലയും വിശുദ്ധ ര്‍ബാനയും നൊവേനയും ദിവ്യകാരുണ്യവും ആശീര്‍വാദവും ഉണ്ടായിരിക്കും.

അനുഗ്രഹ നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്ത്‌ ദൈവാ ഗ്രഹം നേടാനായി ഏവരെയും ക്ഷണിക്കുന്നതായി അസിസ്റ്റന്റ്‌ വികാരി ഫാദര്‍ ആന്റണി ക്രൂസ്‌ അറിയിച്ചു.

വിലാസം: സെന്റ്‌ ഫ്രാന്‍സിസ്‌ ഓഫ്‌ അസ്സീസി ചര്‍ച്ച്‌,
290 ചൈല്‍ഡ്‌സ്‌ റോഡ്‌, മില്‍പാര്‍ക്ക്‌.

×