Advertisment

ആഘോഷങ്ങളില്ലാതെ ആര്‍ഡീര്‍ പള്ളിയില്‍ എട്ടുനോമ്പ്‌ തിരുന്നാള്‍ 2018 സെപ്‌റ്റംബര്‍ 9ന്‌

New Update

മെല്‍ബണ്‍:  സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ മെല്‍ബണ്‍ വെസ്റ്റ്‌ ഇടവകയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുന്നാള്‍2 018 സെപ്‌റ്റംബര്‍9 -ാം തിയതി (ഞായറാഴ്‌ച) ആര്‍ഡീറിലുള്ള ക്യൂന്‍ ഓഫ്‌ ഹെവന്‍ ദേവാലയത്തില്‍ നടക്കും. തിരുന്നാളിന്‌ ഒരുക്കമായുള്ള നൊവേന സെപ്‌റ്റംബര്‍ 2 മുതല്‍ ആരംഭിക്കും.

Advertisment

publive-image

കേരളത്തിലെ പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളെല്ലാം ഒഴിവാക്കി തീര്‍ത്തും ലളിതമായ രീതിയിലാണ്‌ ഈ വര്‍ഷത്തെ എട്ടു നോമ്പ്‌ തിരുന്നാള്‍ ആചരിക്കുന്നത്‌. പള്ളിയിലെ ദീപാലങ്കാരങ്ങളും ചെണ്ടമേളവും ബാന്‍ഡ്‌സെറ്റും സ്‌നേഹവിരുന്നും ഒഴിവാക്കി, തിരുന്നാളില്‍ നിന്നു ലഭിക്കുന്ന തുക കേരളത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ ഫണ്ടിലേക്ക്‌ അയച്ച്‌ കൊടുക്കുമെന്ന്‌ ഇടവക വികാരി ഫാ.എബ്രഹാം നാടുകുന്നേലും തിരുന്നാള്‍ കമ്മിറ്റിയും അറിയിച്ചു.

തിരുന്നാളിന്‌ ഒരുക്കമായുള്ള നൊവേനയുടെ ആദ്യദിനമായ സെപ്‌റ്റബര്‍ 2-ാം തിയതി(ഞായറാഴ്‌ച) വൈകുന്നേരം 4 മണിക്ക്‌ കൊടിയേറും. മെല്‍ബണ്‍ സീറോ മലബാര്‍ യൂത്ത്‌ അപ്പോസ്റ്റലേറ്റ്‌ ചാപ്ലയിന്‍ ഫാ. സാബു ആടിമാക്കിയില്‍ തിരുകര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‌കും. തുടര്‍ന്നുള്ള വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക്‌ ഫാ. പയസ്‌ കൊടക്കത്താനത്ത്‌, ഫാ. ഫെര്‍ണാന്‍ഡൊ ഒ.എഫ്‌.എം, ഫാ. ഫ്രെഡി എലവുത്തിങ്കല്‍, ഫാ. എബ്രഹാം നാടുകുന്നേല്‍, ഫാ. മാത്യു കൊച്ചുപുരയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‌കും.

സെപ്‌റ്റംബര്‍ 8-ാം തിയതി (ശനിയാഴ്‌ച) വൈകുന്നേരം 6.30ന്‌ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും തിരിപ്രദക്ഷിണത്തിലും മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ്‌ കോലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും.  തിരുന്നാള്‍ ദിനമായ സെപ്‌റ്റംബര്‍ 9-ാം തിയതി (ഞായറാഴ്‌ച) ഉച്ച കഴിഞ്ഞ്‌ 2.30ന്‌ നടക്കുന്ന തിരുന്നാള്‍ പാട്ടു ര്‍ബാനയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഫാ. ജെയിംസ്‌ അരീച്ചിറ, വികാരി ഫാ. എബ്രഹാം നടുകുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. 39 പ്രസുദേന്തിമാരാണ്‌ ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. എട്ടുനോമ്പ്‌ തിരുന്നാളില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. എബ്രഹാം നടുകുന്നേല്‍ അറിയിച്ചു.

Advertisment