Advertisment

സീറോ മലബാര്‍ യൂത്ത്‌ മൂവ്‌മെന്റ്‌ ഓസ്‌ട്രേലിയയുടെ റീജിയണല്‍ സമ്മേളനം 'പ്രൊക്ലെയിം 2018'

New Update

മെല്‍ബണ്‍:  സീറോ മലബാര്‍ യൂത്ത്‌ മൂവ്‌മെന്റ്‌ ഓസ്‌ട്രേലിയയുടെ റീജിയണല്‍ സമ്മേളനമായ 'പ്രൊക്ലെയിം 2018' പെര്‍ത്തില്‍ ആരംഭം കുറിച്ചു. ജൂണ്‍ മാസം 30-ാം തിയതി (ശനിയാഴ്‌ച) നടന്ന സമ്മേളനത്തില്‍ 121 യുവജനങ്ങള്‍ പങ്കെടുത്തു.

Advertisment

publive-image

മെല്‍ബണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ്‌ ബോസ്‌കോ പുത്തൂര്‍, രൂപത യൂത്ത്‌ അപ്പോസ്റ്റലേറ്റ്‌ ഡയറക്‌ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, എസ്‌.എം വൈ.എം. ഓസ്‌ട്രേലിയ ദേശീയ ടീം കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ സി ടോം എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‌കി.

പെര്‍ത്ത്‌ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ ഇടവക വികാരി ഫാ.അനീഷ്‌ പൊന്നെടുത്തകല്ലേല്‍ സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. സീറോ മലബാര്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച്‌ ബിഷപ്പ്‌ ബോസ്‌കോ പുത്തൂര്‍ നയിച്ച ക്ലാസുകള്‍ സഭയെ അടുത്തറിയാന്‍ യുവജനങ്ങളെ സഹായിച്ചു. യൂത്ത്‌ അപ്പോസ്റ്റ്‌ലേറ്റ്‌ ഡയറക്‌ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.

publive-image

രൂപതയിലെ യുവജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പെര്‍ത്ത്‌ എസ്‌.എം.വൈ.എം. ടീം അംഗമായ ഡൊനീന്‍ നല്‌കിയ സാക്ഷ്യം യുവാക്കള്‍ക്ക്‌ പ്രചോദനം നല്‌കി. പെര്‍ത്തിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടന്ന സംഗീത സെഷനുകള്‍ സമ്മേളനത്തിന്‌ ഊര്‍ജ്ജം പകര്‍ന്നു.

publive-image

സമ്മേളനത്തിന്റെ സമാപനത്തില്‍ നടന്ന ആരാധനക്ക്‌ യുത്ത്‌ അപ്പോസ്റ്റലേറ്റ്‌ ചാപ്ലയിന്‍ ഫാ. സാബു ആടിമാക്കിയില്‍ നേതൃത്വം നല്‌കി. മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ സമ്മേളനം സമാപിച്ചു.  എസ്‌.എം.വൈ.എം ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ 2018 ഡിസംബര്‍ 7 മുതല്‍ 10 വരെ മെല്‍ബണിലെ ഫിലിപ്പ്‌ ഐലന്‍ഡില്‍ വച്ച്‌ നടക്കുന്ന യുവജന ദേശീയ സമ്മേളനം 'യുണൈറ്റ്‌'ന്റെ ലോഗോ ബിഷപ്പ്‌ ബോസ്‌കോ പുത്തൂര്‍ പ്രകാശനം ചെയ്‌തു.

publive-image

യുവജന സമ്മേളനം മികവുറ്റതാക്കാന്‍ പ്രയത്‌നിച്ച പെര്‍ത്ത്‌ എസ്‌.എം.വൈ.എം. ടീം അംഗങ്ങളായ നവീന്‍ ജോസഫ്‌(കോര്‍ഡിനേറ്റര്‍), ഷാരോണ്‍ ഷിബു (അസി.കോര്‍ഡിനേറ്റര്‍), ആല്‍വിന്‍ മാത്യു (സെക്രട്ടറി), ഡൊനീന്‍ ആന്റൊ(ജോ.സെക്രട്ടറി), ഡെന്നീസ്‌ സിറിയക്‌ (ഫിനാന്‍സ്‌ കോര്‍ഡിനേറ്റര്‍), എയ്‌ഞ്ചല്‍ ആഗസ്റ്റിന്‍ (ഇന്റര്‍സെഷന്‍ കോര്‍ഡിനേറ്റര്‍), അര്‍ച്ചന ജെസ്റ്റിന്‍ ( മീഡിയ ആന്‍ഡ്‌ ഔട്ട്‌ റീച്ച്‌ കോര്‍ഡിനേറ്റര്‍) എന്നിവരെ ഡയറക്‌ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ അഭിനന്ദിച്ചു.

publive-image

എസ്‌.എം.വൈ.എം. ഓസ്‌ട്രേലിയായുടെ നേതൃത്വത്തില്‍ ഈ വര്‍ഷം നടന്ന 6 പ്രൊക്ലെയിം കോണ്‍ഫറന്‍സുകളില്‍ ഒന്നാമത്തേ കോണ്‍ഫറന്‍സിനാണ്‌ പെര്‍ത്തില്‍ ആരംഭം കുറിച്ചത്‌. സിഡ്‌നി( ഓഗസ്റ്റ്‌ 4), അഡ്‌ലെയ്‌ഡ്‌ (ഓഗസ്റ്റ്‌ 11), മെല്‍ബണ്‍ (സെപ്‌റ്റംബര്‍ 1), ബ്രിസ്‌ബെന്‍ (സെപ്‌റ്റംബര്‍ 15), ടൗണ്‍സ്‌വില്‍ (സെപ്‌റ്റംബര്‍ 16) എന്നീ സ്ഥലങ്ങളിലും യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.

Advertisment