Advertisment

യുവാക്കളാണ് വർത്തമാനവും ഭാവിയും: മോൺ ഫ്രാൻസിസ് കോലഞ്ചേരി

New Update

ടൗൺസ്വിൽ:  ഓസ്ട്രേലിയയുടെ സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ ശ്രെദ്ധേയമായ സംഭാവനകൾ നൽകിയ യുവ പ്രതിഭകൾക്ക് ടൗൺസ്‌വിൽ സീറോമലബാർ യൂത്ത് മൂമെന്റ് യൂത്ത് എക്സെല്ലെൻസ് അവാർഡ്‌ സമ്മാനിച്ചു.

Advertisment

ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനാറിന് ടൗൺസ്‌വില്ലിൽ വച്ചു നടന്ന പ്രൊക്ലയിം കോൺഫെറെൻസിൽ മെൽബൺ രൂപത വികാരിജനറാൾ മോൺ ഫ്രാൻസിസ് കോലഞ്ചേരി ആണ് അവാർഡ് സമ്മാനിച്ചത് .

publive-image

യുവ ജനങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും വർത്തമാനവും ഭാവിയും എന്ന് തദവസരത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.യൂത്ത് മൂമെന്റിന്റെ രൂപത ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു .യുവജന ശക്തീകരണത്തിൽ അവനവന്റെ പൈതൃകത്തിനും സംസ്കാരത്തിനും ആത്മീയതക്കും മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്റ്റിൻ മാത്യു,അൽഫിൻ സാബു ,ദിയ സുരേഷ് ,റുവിനാ റോബിൻ,അഭിജിത് എബ്രഹാം എന്നിവരാണ് യൂത്ത് എക്‌സലൻസ് അവാർഡിന്‌ അർഹരായത് .ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ അവാർഡിനായി നോമിനേഷനുകൾ ക്ഷണിച്ചിരുന്നു.

ഓപ്പൺ നോമിനേഷനിൽ നിന്നും പ്രതിഭാശാലികൾ ആയ യുവാക്കളെ അവരുടെ വിവിധ മേഖലകളിലെ പ്രാഗൽഭ്യം അനുസരിച്ചു തിരഞ്ഞെടുക്കുകയായിരുന്നു.ഒപി സ്കോർ,സ്കോളർഷിപ് നോമിനേഷനുകൾ,ദേശീയ അന്തർദേശീയ കോൺഫറൻസ്കളിലെ പങ്കാളിത്തം എന്നിവ മാനദണ്ഡം ആക്കിയാണ് സെലെക്ഷൻ പ്രക്രിയ നടന്നത് എന്ന് ഡയറക്ടർ ഫാദർ മാത്യു അരീപ്ലാക്കൽ ആനിമേറ്റർ ജോബിച്ചൻ ഉപ്പുപുരത്തു സെക്രെട്ടറി ആന്റണി കുന്നുംപുറത്തു എന്നിവർ അറിയിച്ചു .

രണ്ടു വിഭാഗങ്ങളായി നടന്ന കോൺഫെറെൻസിൽ തൊണ്ണൂറോളം യുവജനങ്ങളും കുട്ടികളും സംബന്ധിച്ചു.ഡോണിയ ജോണി,ഏഞ്ചൽ തോമാച്ചൻ ,സിൽവി റോബിൻ,ട്രസ്‌റ്റിമാരായ വിനോദ് കൊല്ലംകുളം,ബിനോയ് സെബാസ്റ്റ്യൻ എന്നിവർ പ്രൊക്ലയിം കോൺഫെറെൻസിനു നേതിർത്തം നൽകി.ക്വീൻസലൻഡ് യൂത്ത് കോർഡിനേറ്റർ ജസ്റ്റിൻ,സേഫ് ഗാർഡിങ് ഓഫീസർ അനീഷ്‌,ജോബി ജോസ് എന്നിവർ ആദ്യാവസാനം സന്നിഹിതരായിരുന്നു.

Advertisment