രാഹുല്‍ഗാന്ധിയെ അനുമോദിച്ചു

റെജി പാറയ്ക്കന്‍
Thursday, December 21, 2017

മെല്‍ബണ്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ മെല്‍ബണില്‍ ചേര്‍ന്ന ഓ ഐ സി സിയുടെ പ്രത്യേക സമ്മേളനം അനുമോദിച്ചു.

ഇന്ത്യയുടെ മതേതരത്വം കാത്ത് സൂക്ഷിക്കാനും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് ഇറങ്ങിയ രാഹുല്‍ ഗാന്ധിയെ യോഗം അഭിനന്ദിച്ചു.

ഓ ഐ സി സി ഓസ്ട്രേലിയയുടെ കണ്‍വീനര്‍ ഹൈനസ് ബിനോയിയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് കൊണ്ട് സന്തോഷം പങ്കിട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഓ ഐ സി സിയുടെ ഭാരവാഹികളും പ്രവര്‍ത്തകരും ആശംസകള്‍ നേര്‍ന്നു.

ഓ ഐ സി സി ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട അനുമോദന യോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

×