കടലിന്റെ മക്കളുടെ കണ്ണീരൊപ്പാന്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

പോള്‍ സെബാസ്റ്റ്യന്‍
Friday, December 15, 2017

മെല്‍ബണ്‍:  ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സഹായഹസ്‌തവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത. നൂറുകണക്കിനാളുകളുടെ മരണവും ഒട്ടേറെ നാശനഷ്‌ടങ്ങളും സംഭവിച്ച കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരപ്രദേശങ്ങളില്‍ കഴിയുന്ന കഷ്‌ടതയനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കണമെന്ന്‌ രൂപതാധ്യക്ഷന്‍ ബോസ്‌കോ പുത്തൂര്‍ പിതാവ്‌ അഭ്യര്‍ത്ഥിച്ചു.

രൂപതയുടെ എല്ലാ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും ഈ വരുന്ന ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനക്കിടയില്‍ പ്രത്യേകം പിരിവെടുത്ത്‌ തക്കല സീറോ മലബാര്‍ രൂപതയിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു കൊടുക്കും.

വലയും വള്ളവും കൃഷിയും നഷ്‌ടപ്പെട്ട പാവപ്പെട്ട മത്സ്യതൊഴിലാളികളെയും കര്‍ഷകരെയും സഹായിക്കാന്‍ എല്ലാവരും ഉദാരമായി നല്‌കാന്‍ തയ്യാറാകണമെന്ന്‌ പ്രത്യേകം പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ പിതാവ്‌ ആവശ്യപ്പെട്ടു.

×