follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

"ഗ്രാൻമ"യും മലയാളം മിഷനും ചേർന്ന് മെൽബണിൽ മലയാളം പഠന കേന്ദ്രങ്ങൾ തുടങ്ങുന്നു

ജോസ് എം ജോര്‍ജ്ജ് » Posted : 23/08/2017

ഓസ്‌ട്രേലിയയിലെ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാൻഡ് ഓസ്‌ട്രേലിയൻ മലയാളി അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റ കീഴിൽ പ്രവർത്തിക്കുന്ന മലയാളംമിഷൻ്റെ സഹകരണത്തോടെ മെൽബോണിലെ വിവിധ കേന്ദ്രങ്ങളിൽ മലയാളം പഠന കേന്ദ്രങ്ങൾ തുടങ്ങുന്നു .

ഇതിൻ്റെ ഭാഗമായി പ്രഥമ പഠന കേന്ദ്രം സെപ്റ്റംബർ 2 മുതൽ എല്ലാ ശനിയാഴ്‌ചയും മെൽബണിലെ ഡാൻഡിനോങ്ങിൽ ആരംഭിക്കുന്നു.



"എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം" എന്ന മലയാളം മിഷൻ്റെ ലക്ഷ്യം സാക്ഷത്കരിക്കുവാനും നമ്മുടെ നാടിൻ്റെ സംസ്കാരവും പൈതൃകവും വരും തലമുറയിലേക്ക് പകരുവാനും ലക്ഷ്യമിട്ട് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ കീഴിൽ ആരംഭിക്കുന്ന ഈ സംരംഭത്തിൽ മുഴുവൻ മലയാളി കുടുംബങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് - 0404667181 , 0433995052,0410899229 .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+