follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

42 കാരനായ മലയാളി യുവാവ് ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ നിര്യാതനായി

സിഡ്നി » Posted : 10/10/2017



ഓസ്‌ട്രേലിയ ( സിഡ്നി ) : 42 കാരനായ ഓസ്‌ട്രേലിയന്‍ മലയാളി യുവാവ് സിഡ്‌നിയില്‍ നിര്യാതനായി . കോട്ടയം കൊങ്ങാണ്ടൂര്‍ പൂവേലില്‍ ലൂക്കായുടെ ( കുഞ്ഞുമോന്‍ ) മകന്‍ കുര്യാക്കോസ് പൂവേലില്‍ ( ടിനി) ആണ് മരിച്ചത്.

ഏതാനും ദിവസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ഡീന സിഡ്‌നിയില്‍ സ്റ്റാഫ് നഴ്‌സാണ്. ബ്രഹ്മമംഗലം തടത്തില്‍ കുടുംബാംഗമാണ് ഡീന. മക്കള്‍ , സ്റ്റീവ്, നേഹ, സാവിയോ.



സഹോദരങ്ങള്‍ : ടെയ്‌നി പൂവേലില്‍ ( യുകെ) ,ടോണി പൂവേലില്‍ ( കുവൈറ്റ്) , തോമസ് .

ആന്‍സിയാണ് മാതാവ്. കുവൈറ്റില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന കുര്യാക്കോസ് നാല് വര്‍ഷം മുമ്പാണ് കുടുംബസമേതം സിഡ്‌നിയിലേക്ക് മാറുന്നത്. കുവൈറ്റ് സിറ്റിയില്‍ പ്രിന്‍റിംഗ് മേഖലയിലായിരുന്നു അന്ന് കുര്യാക്കോസ്‌ ജോലി ചെയ്തിരുന്നത് . സാല്‍മിയയിലായിരുന്നു ഇവര്‍ കുടുംബ സമേതം താമസം. കുവൈറ്റിലെത്തുന്നതിന് മുമ്പ് സൗത്ത് ആഫ്രിക്കയിലും കുര്യാക്കോസ് ജോലി ചെയ്തിരുന്നു.

മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+