അഖില ഓസ്ട്രേലിയ വടംവലി മത്സരം ബ്രിസ്ബന്‍ സെവന്‍സ് എ ടീം ജേതാക്കള്‍

Monday, March 19, 2018

ഗോള്‍ഡ്‌ കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന അഖില ഓസ്ട്രേലിയ വടംവലി മത്സരത്തില്‍ ബ്രിസ്ബന്‍ സെവന്‍സ് എ ടീം ജേതാക്കളായി വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ അജയ്യരായ വി സ്റ്റാര്‍ മെല്‍ബണ്‍ ടീമിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

ഗോള്‍ഡ്‌ കോസ്റ്റ് യുണൈറ്റഡ് ടീം മൂന്നാം സമ്മാനവും ബ്രിസ്ബന്‍ സെവന്‍സ് ബി ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ ടീം അംഗങ്ങളുടെ വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച ചടങ്ങ് പോലീസ് കമ്മീഷണര്‍ ബ്രയന്‍ കോഡ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഷാജി കുര്യന്‍ സ്വാഗതവും സെക്രട്ടറി മെക്സന്‍ നന്ദിയും പറഞ്ഞു.

മത്സരങ്ങള്‍ക്ക് മോഡി പകര്‍ന്ന്‍ വനിതകളുടെ ആവേശകരമായ വടംവലി മത്സരവും നടന്നു. വിജയികള്‍ക്ക് കമ്മിറ്റി അംഗങ്ങള്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ഈ കായിക മാമാങ്കം ഒരു വന്‍ വിജയമാക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും കമ്മിറ്റി നന്ദി അറിയിച്ചു.

×