Advertisment

പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. സിദ്ദീഖ് അഹമ്മദിനെ ഇന്ത്യൻ സോഷ്യൽ ഫോറം അനുമോദിച്ചു

New Update

ജിദ്ദ: പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ ഇറാം ഗ്രൂപ്പ് സി.എം.ഡി. യും സംരംഭകനുമായ ഡോ.സിദ്ദീഖ് അഹമ്മദിന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അഭിനന്ദങ്ങളർപ്പിച്ചു.

Advertisment

publive-image

വിവിധ രാജ്യങ്ങളിൽ വ്യവസായ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും നാട്ടിലും മറുനാട്ടിലുമുള്ള കഷ്ടപ്പാടനുഭവിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സമയോചിതമായി ഇടപെട്ട് സഹായം ചെയ്യുന്നതിൽ എന്നും മുൻ നിരയിലുണ്ടായിട്ടുള്ള വ്യക്തിത്വമാണ് ഡോ.സിദ്ദീഖ് അഹമ്മദെന്ന് യോഗം അഭിപ്രായപ്പെട്ടു.

തന്റെ വ്യവസായ സംരംഭങ്ങളുടെ വളർച്ചയോടൊപ്പം സഹജീവികളോടുള്ള സ്നേഹവും സഹായവും നിലനിർത്തിപ്പോന്ന ഡോ. സിദ്ദീഖ് അഹമ്മദിന് ‌ എന്ത് കൊണ്ടും അർഹിച്ച പുരസ്കാരമാണ്  അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നതെന്നും യോഗം വിലയിരുത്തി. ഭാവിയിലും  നാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനു വേണ്ടി കരുത്തോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധ്യമാവട്ടെയെന്ന് യോഗം ആശംസിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇ. എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, അബ്ദുൽ ഗനി മലപ്പുറം, നാസർ ഖാൻ നാഗർകോവിൽ അൽ അമാൻ അഹമ്മദ്, നാസർ മംഗളൂരു, റഊഫ് ജോക്കട്ടെ, ഹംസ ഉമർ, കോയിസ്സൻ ബീരാൻകുട്ടി, ഫൈസൽ മമ്പാട്, ഹനീഫ കിഴിശ്ശേരി എന്നിവർ സംബന്ധിച്ചു.

Advertisment