Advertisment

നൗഷാദ് കൊല ചെയ്യപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു :പ്രവാസി കോണ്‍ഗ്രസ്‌.

author-image
admin
Updated On
New Update
ചാവക്കാട് :  നാടിനെ നടുക്കിക്കൊണ്ട്, കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് നൗഷാദ് കൊല ചെയ്യപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും യഥാർത്ഥ  പ്രതികളെ അറസ്റ്റ് ചെയ്യാതെ ഇരുട്ടിൽ തപ്പുകയാണ് ചാവക്കാട് പൊലീസെന്ന് പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
Advertisment
publive-image
നിരന്തരം വീഴ്ച വരുത്തുന്ന രഹസ്യ പൊലീസ് സംവിധാനത്തി ന്റെ പിഴവ് ഒന്നു മാത്രമാണ്,ഒരു മാസം മുൻപ് തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ തുടർച്ചയായിവധഭീഷണിയുണ്ടായിട്ടും നൗഷാ ദിന് ജീവൻ നഷ്ടപ്പെട്ടതിന് ഉത്തരവാദിയെന്നും യോഗം കുറ്റപ്പെടു ത്തി. സ്വൈര്യജനജീവിതം ഉറപ്പുവരുത്തേണ്ട നിയമപാലന സംവിധാനം വിധ്വംസക പ്രവർത്തനങ്ങൾക്കും സാമൂഹ്യ സുരക്ഷക്ക് ഭീഷണിയുയർത്തുന്നതുമായ സംഘടനകൾക്ക് കീഴടങ്ങുന്നത് അരാജകത്വത്തിലേക്കും നിയമപാലന സംവിധാന ങ്ങളിൽ വിശ്വാസം നഷ്ടപ്പെടാനും ഇടയാക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി.
publive-image
എസ്.ഡി.പി.ഐയും കോൺഗ്രസ്സുമായി രഹസ്യധാരണയുണ്ടെ ന്നാരോപിക്കുന്ന സി.പി.എം സംസ്ഥാന നേതൃത്വം തലയിൽ പൂട തപ്പുകയാണെന്നും അഭിമന്യുവധക്കേസിൽ പ്രത്യുപകാരം ചെയ്ത് എസ്.ഡി.പി.ഐ.യോടു് കൂറ് കാട്ടിയവരാണ് ഇക്കൂട്ട രെന്ന് പൊതുജനത്തിനറിയാമെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡ ണ്ട് എ.കെ.അബ്ദുള്ള മോൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ അദ്ധ്യക്ഷനായിരുന്നു.
വടക്കേക്കാട്‌ സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടജില്ലാ ജനറൽ സെക്രട്ടറി കെ.എം.സലാഹുദ്ദീനെ യോഗത്തിൽ അനുമോദിച്ചു.
ജില്ലാ ജനറൽ സെക്രട്ടരിമാരായ ബക്കർ സി.പുന്ന, പി.സി. മുഹമ്മദ് കോയ, നിയോജക മണ്ഡലം ഭാരവാഹികളായ പി.കെ.ജലീൽ, കെ.പി.നൗഷാദ്, ചന്ദ്രൻ ഒരുമനയൂർ, അലിഗർ തെക്കേപ്പാട്ട്, മണ്ഡലം പ്രസിഡണ്ടുമാരായ വി .കെ. കമറുദ്ദീൻ, അബു മാരാത്ത്,സന്തോഷ് എസ്.കെ, വി.കെ.ഷംസുദ്ദീൻ, കെ.പി.ആർ.സതീശ്, മുഹമ്മദ് ഇഖ്ബാൽ, എം.മുരളി, പി.എം. മുഹമ്മദുണ്ണി തുടങ്ങിയവർ സംസാരിച്ചു.
നിയോജക മണ്ഡലം കമ്മിറ്റിക്ക്കീഴിൽ, ഗഫൂർ ഹാജി ചേറ്റുവ,
ജമാൽ താമരത്ത്, കെ.പി.നൗഷാദ്, വിശ്വനാഥൻ കോങ്ങാട്ടിൽ, ഷംസുദ്ദീൻ വി.കെ, അബു മാരാത്ത്, ജബ്ബാർ കെ.എം. എന്നിവര ടങ്ങിയ പതിനഞ്ചംഗ ജീവകാരുണ്യ സമിതിക്ക് യോഗംരൂപം നൽകി.
Advertisment