കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ട എത്യോപ്യന്‍ പൗരന്‍ പിടിയിലായി
കുവൈറ്റില്‍ താമസ നിയമം ലംഘിച്ച 68 പേര്‍ പിടിയില്‍
ഇന്ത്യയും കുവൈത്തും തമ്മിലുള്ള യുഎന്‍-ബഹുകക്ഷി കൂടിക്കാഴ്ച കുവൈത്ത് സിറ്റിയില്‍ നടന്നു
സമ്പദ്‌വ്യവസ്ഥ നേരിടുന്ന തകർച്ച മറികടക്കുന്നതിനായി വായ്‌പാ പരിധി ഉയർത്തി അമേരിക്ക
ആവേശ തരംഗമുയർത്തി അന്താരാഷ്ട്ര വടംവലി മത്സരവും കായിക മാമാങ്കവുമായി ടെക്സസ് ഇന്‍റര്‍നാഷണല്‍ സ്പോര്‍ട്സ് & ആര്‍ട്സ് ക്ലബ്ബ്
ദൈവസന്നിധിയിൽ ശാന്തമായി ധ്യാനിക്കുവാൻ നാം തയ്യാറാവണം - മാർ ഫീലെക്സിനോസ്
എറണാകുളം : വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക്. ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നത്. ജൂൺ […]
ഭുവനേശ്വർ∙ ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ–കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ നാലു ബോഗികൾ മറിഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തകരെ അപകട […]
നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. 10 മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം […]
സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറി പദത്തിലേയ്ക്ക്. രാഷ്ട്രീയം നന്നായി അറിയുന്ന സിപി ജോണ്‍ മുന്നണി നേതൃത്വത്തിലേയ്ക്കു വരുന്നത് ഐക്യ മുന്നണി രാഷ്ട്രീയത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു മുന്നണികളാണ് ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന എല്‍ഡിഎഫും. രണ്ടും ഉയരമുള്ള രണ്ടു കൊടുമുടികളായി നില്‍ക്കുമ്പോള്‍ അല്പം ഇടം കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും ഇനിയും […]
മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഒരു പ്രധാന യാത്ര ആരംഭിക്കുന്നുവെന്ന സൂചന പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ […]
തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ യാത്രാവശ്യാർത്ഥം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ ബസ് അല്ലാത്ത വാടക ടാക്‌സി വാഹനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ ‘ON SCHOOL DUTY’ ബോർഡ് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. അത്തരം വാഹനങ്ങളിൽ മുൻപിൽ മുകൾ വശത്തായും, പിറകിലും ‘ON SCHOOL DUTY’ എന്ന് വ്യക്തമായെഴുതിയ ബോർഡ് ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വെള്ള പ്രതലത്തിൽ നീല അക്ഷരത്തിലായിരിക്കണം ബോർഡ്. ഇത്തരം ബോർഡ് പ്രദർശിപ്പിക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കേരള മോട്ടോർ വാഹന ചട്ടം 153 D (i) പ്രകാരം […]
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ജൂൺ എട്ടിന് പുനരാരംഭിക്കും. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു. മൂന്ന് മാസത്തെ പെൻഷനാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. ഇതിനിടെ […]