27
Saturday November 2021

യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു

ദുബായ്: രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവിയായി യുഎഇ മേജര്‍ ജനറല്‍ നാസര്‍ അല്‍ റഔസി തിരഞ്ഞെടുക്കപ്പെട്ടു. നാലു വര്‍ഷത്തേക്കാണ് ചുമതല. നിലവിൽ യുഎഇ ആഭ്യന്തര മന്ത്രാലത്തിന്​...

'പെഡസ്ട്രിയന്‍ സേഫ്റ്റി ക്യാമ്പയിന്‍ 2021' ല്‍ യൂണിയന്‍ കോപിലെ 1,200 ജീവനക്കാര്‍ പങ്കെടുത്തു

വിവിധ തരത്തിലുള്ള അപൂർവ്വ ക്യാൻസർ രോഗങ്ങളുടെ ശസ്ത്രക്രിയ നടത്തുന്നതിൽ വിധഗ്ദ്ധനായ ഡോ.റോബിൻസൺ ജോർജ്, മോഡേൺ ലാപ്രസ് കോപ്പിക്ക് തീയേൻ്ററിൻ്റെ പ്രവർത്തനം കഴിഞ്ഞ ദിവസം മുതൽ സമരിറ്റൻ മെഡിക്കൽ...

പാല : വള്ളിച്ചിറ കൂറ്റാരപ്പള്ളിൽ ബേബിയുടെ മകൾ അമ്പിളി (35) ദുബായിൽ നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച (നവംബര്‍ 25) 11 - ന് പൈങ്ങുളം സെന്റ് മേരീസ്...

പ്രവാസി സാഹിത്യോത്സവ് യുഎഇ 2021 കലാലയം കഥ-കവിത പുരസ്കാരം പ്രഖ്യാപിച്ചു

സമാപന സംഗമം സയ്യിദ് സ്വദിഖ്‌ തുറാബ് സഖാഫി യുടെ അധ്യക്ഷതയിൽ കേരള നിയമ സഭ സ്പീക്കർ എം ബി രാജേഷ് ഉൽഘാടനം ചെയ്തു.

550 മത്സരാർത്തികളാണ് യു എ ഇ നാഷനൽ പ്രവാസി സാഹിത്യോത്സവിൽ എത്തുന്നത്.

ദുബായ്: 72 ബോയിങ് 732 മാക്‌സ് ജെറ്റ് വാങ്ങാനായി രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ലൈന്‍സ് 900കോടി ഡോളറിന്റെ ഓര്‍ഡര്‍ ബോയിങ് കമ്പനിക്ക് നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ വിമാനക്കമ്പനികൾക്ക്...

ചടങ്ങിൽ ദുബായ് മുൻ ഇമ്മിഗ്രേഷൻ ഓഫീസർ അഡ്വ.മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുഐദി, ഫർസാന അബ്ദുൽ ജബ്ബാർ, സഹദ് എം കെ പി തുടങ്ങിയവർ പങ്കെടുത്തു.

ഒരോ 25 മിനുറ്റിലും ഒരോ പുതിയ പുസ്തകങ്ങളാണ് ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യപ്പെടുന്നത്.

സൗദി വെസ്റ്റ്, യുഎഇ, സൗദി ഈസ്റ്റ്, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 445 പ്രതിഭകളാണ് ഗ്രാന്റ് ഫിനാലെയില്‍

വേൾഡ് സ്റ്റാർ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിതാ വിങ് ആദരിച്ചു

എൽ.എസ്. ബിനുവിന്റെ നോവൽ 'പിരായി' പ്രകാശനം ചെയ്തു

സുധാകരനെതിരെ കണ്ണൂർ രാഷ്ട്രീയത്തിൽ ആദ്യ കാലങ്ങളിൽ തന്നെ പുന്നക്കൻ എതിർ ചേരിയിലായിരുന്നു

പ്രണയവും , പ്രകൃതിയും , പ്രതിഷേധവും ഒപ്പം നിസ്സഹായതയും, നിഷ്കളങ്കതയും, മുരടിപ്പുമെല്ലാം ഇടചേർന്ന ശരാശരി മനുഷ്യ ജീവിതത്തിന്റെ അകംപൊരുൾ തേടിയുള്ള ഒരു യാത്രയാണീ പുസ്തകം

ദുബായ്: ദുബായിലും ഷാര്‍ജയിലും ചിലയിടങ്ങളില്‍ നേരിയ ഭൂചലനം. ഇറാനിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ ചെറുചലനമാണ് യുഎഇയില്‍ അനുഭവപ്പെട്ടത്. വൈകിട്ട് നാലിന് ശേഷമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങള്‍ ഒന്നുമില്ല.

ഫാത്തിമ ഷെരീഫയുടെ കവിതാ സമാഹാരം ആദിൽ അബ്ദുൽ സലാമിന് നൽകി പ്രകാശനം ചെയ്തു

യുഎഇ 50-ാമത് ദേശീയ ദിന ക്യാമ്പയിന് തുടക്കമിട്ട് യൂണിയന്‍ കോപ്

സമാപന സംഗമത്തിൽ ഷഫീഖ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി

പ്രമുഖ കഥാകൃത്തും തിരക്കഥാകൃത്തുമാണ് അവാര്‍ഡ് ജേതാവായ ശത്രുഘ്നന്‍. ഈ പുഴയും കടന്ന്, കളിയൂഞ്ഞാല്‍, നിറം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്‍റെ പ്രമുഖ തിരക്കഥകള്‍.

ഷാർജ അന്തരാഷ്ട്ര പുസ്തകമേളയിൽ കെഎംസിസിയുടെ പവലിയനിൽ നിന്ന് സി.എച്ചിന്റെ പുസ്തകം ഏറ്റുവാങ്ങി ഫാത്തിമ തഹ്ലിയ

ദുബൈ കെ.എം.സി.സിയുടെ സംസ്ഥാന സെക്രട്ടറി അഡ്വ.ഇബ്രാഹിം ഖലീലിൽ നിന്ന് എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പുസ്തകം ഏറ്റുവാങ്ങി.

അബുദാബി: ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലെ പിച്ചൊരുക്കിയിരുന്ന ക്യുറേറ്റര്‍ മോഹന്‍ സിങി(44)നെ മരിച്ചനിലയിൽ കണ്ടെത്തി. 20 ട്വൻറി ലോകകപ്പ് അഫ്​ഗാനിസ്​താന്‍-ന്യൂസിലാൻറ്​ മല്‍സരം...

ദുബായ് എക്‌സ്‌പോ 2020 സന്ദർശിക്കാൻ ജീവനക്കാർക്കും കുടുംബത്തിനും 3 ദിവസത്തെ ശമ്പളത്തോടു കൂടിയ പ്രത്യേക അവധി അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് യൂണിയൻ കോപ്പ് !

ഫാത്തിമ തഹ്ലിയയെ ഷാർജ അഴീക്കോട് മണ്ഡലം കെഎംസിസി സ്നേഹോപഹാരം നൽകി ആദരിച്ചു

യുഎഇ ദേശീയ പതാക ദിനം ആഘോഷിച്ച് യൂണിയന്‍ കോപ്

മന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്തരുടെ രചനകൾക്ക് പുറമെ ഐ പി ബി യുടെ നിരവധി ന്യൂ കളക്ഷൻ ബുക്കുകൾ ഉൾപ്പെടെ അമ്പത് ശതമാനം വരെ ഓഫറിൽ ലഭിക്കും.

കുവൈറ്റില്‍ യുവാക്കളുടെ സംഘട്ടനം; പൊലീസ് സംഘര്‍ഷം നിയന്ത്രിച്ചത് ആകാശത്തേക്ക് വെടിവച്ച്‌

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുവൈറ്റില്‍ ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്; സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാ...

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; വിമര്‍ശിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

error: Content is protected !!