27
Saturday November 2021

വിജയികൾക്ക് അടുത്ത ആഴ്ച നടക്കുന്ന ലാല്‍ കെയേഴ്സിന്‍റെ സ്നേഹസംഗമം പരിപാടിയില്‍ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും

കോവിഡ്​ വ്യാപനം കൂടുതലുള്ള രാജ്യങ്ങളെയാണ്​ ഇതുവരെ റെഡ്​ലിസ്​റ്റിൽ ഉൾപ്പെടുത്തിയിരുന്നത്​.

ബഹ്‌റൈൻ ദിലീപ് ഫാൻസ്‌ അസോസിയേഷൻ ബഹ്‌റൈനിലെ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അന്നദാനം നടത്തി

ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021; 'എന്റെ നാട് എന്റെ കേരളം' മത്സരം സംഘടിപ്പിക്കുന്നു

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്ത ചടങ്ങിന് ലേഡീസ് വിങ് പ്രസിഡന്റ് ബിസ്മി രാജ് അദ്ധ്യക്ഷത വഹിച്ചു

ഒക്ടോബര്‍ 15 മുതല്‍ പുതിയ ഇളവ് പ്രാബല്യത്തില്‍ വരും

മനാമ: ഏഴ് വർഷമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി നടത്തിവരുന്ന ഹെൽപ്പ് & ഡ്രിങ്ക് 2021 ന്റെ സമാപനോദ്ഘാടനം ഇന്ന്...

മനാമ: ഗൾഫ് മേഖലയിലെ ഓർത്തഡോക്സ് സഭയുടെ മാതൃ ദൈവാലയമായ ബഹറിൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രലിന്റെ പുനരുദ്ധാരണം പൂർത്തീകരിച്ച ദൈവാലയത്തിന്റെ വി.കൂദാശയും പെരുന്നാളും ഒക്ടോബർ 9,...

ബഹ്റൈനിൽ ആദ്യമായി തുടക്കം കുറിച്ച ഈ പദ്ധതി ഏഴാം വർഷത്തിലാണ് എത്തി നിൽക്കുന്നത്.

കേരളത്തിലും പഠിച്ച 31 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്.

തന്റെ കമ്പനിയിലെ രണ്ട് മാനേജര്‍മാരെ സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് കൊണ്ട് പോകാനായിരുന്നു യാത്ര.

കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ ഓണാഘോഷവും സമാപന സമ്മേളനവും സംഘടിപ്പിച്ചു

ഓണസദ്യയും, ഓണക്കളികളും മറ്റു കലാപരിപാടികളും അരങ്ങേറി.

കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് ശേഷം ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

കെപിഎ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്തംബർ 17നു ആരംഭിക്കുന്നു

മുൻ കേരള ഫുട്ബോൾ താരം രാജേന്ദ്രനെയും കെ.പി.എ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളെയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.

യോഗം കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ ഉത്‌ഘാടനം ചെയ്തു.

സര്‍ട്ടിഫിക്കറ്റില്‍ സ്​കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യൂ.ആര്‍ കോഡ്​ നിര്‍ബന്ധമായും ഉണ്ടായിരിക്കണം

8 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സൽമാബാദ് ഏരിയ കമ്മിറ്റി രണ്ടാം സ്ഥാനവും, സിത്ര ഏരിയ കമ്മിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒരു കാര്‍, ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ അറിയിച്ചത്. സംഭവത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന്‍ കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയതായി നാഷണല്‍ കൊവിഡ് ടാസ്‍ക് ഫോഴ്‍സാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.

വിചാരണ പൂര്‍ത്തിയാക്കി ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. 48 വയസുകാരനായ പ്രതി അനധികൃതമായി ഭൂമിയുടെ രേഖകളില്‍ മാറ്റം വരുത്തുന്നതിനായാണ്...

ഓഗസ്റ്റ് 23ന് ബഹ്റൈന്‍ ലോജിസ്റ്റിക്സ് സോണിലെ റോഡിലാണ് കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചത്. ഖലീഫ ബിന്‍ സല്‍മാന്‍ പോര്‍ട്ടിലേക്ക് പോയിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്. സംഭവ...

കഴിഞ്ഞ മെയ് 23 നാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ബഹറൈൻ വിലക്കേർപ്പെടുത്തിയത്. വില്ക്ക് നീക്കിയതോടെ നിരവധി പ്രവാസികൾക്കാണ് ഏറെ ആശ്വാസമായി തീർന്നത്.

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഉദ്ഘാടനം ചെയ്ത ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തി മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണാഘോഷത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ഓണപ്പുടവ നല്കി ആദരിച്ചു.

കുവൈറ്റില്‍ യുവാക്കളുടെ സംഘട്ടനം; പൊലീസ് സംഘര്‍ഷം നിയന്ത്രിച്ചത് ആകാശത്തേക്ക് വെടിവച്ച്‌

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുവൈറ്റില്‍ ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്; സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാ...

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; വിമര്‍ശിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

error: Content is protected !!