27
Saturday November 2021

നവംബർ 20.27 തിയ്യതികളിൽ ഓൺലൈൻ ആയി നടത്തപ്പെടുന്നു.

നവംബർ 20 ന് രതീഷ് മാധവൻ, ശ്രീരഞ്ജിനി (തൃപ്പൂണിത്തുറ) എന്നിവർ നയിയ്ക്കുന്ന "ഭക്തിഗാന സുധയും", നവംബർ 27 ന് ടൊറന്റോ ഭജൻ ഗ്രൂപ്പിന്റെ "ഭജനമാലയും" ഉണ്ടായിരിയ്ക്കുന്നതാണെന്ന് സഘാടകർ...

സമ്പൂര്‍ണ വാക്സിനേഷന്‍ നടത്താത്ത ജീവനക്കാര്‍ക്ക് എയര്‍ കാനഡ കൊടുത്തത് എട്ടിന്‍റെ പണി. 2 വാക്സിനും സ്വീകരിക്കാത്ത ജീവനക്കാര്‍ ശമ്പളമില്ലാതെ പുറത്ത് ? വാക്സിനെടുത്താല്‍ മാത്രം ജോലി തിരിച്ചുകിട്ടും...

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ രാജാക്കാട് ടൗണിൽ കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

പബ്ലിക് ഹെല്‍ത്ത് ഏജന്‍സി സംഭവത്തില്‍ വിശദ അന്വേഷണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം.

'നെഞ്ചോരമേ'; പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച റൊമാന്റിക് മ്യൂസിക് ആൽബം ഒക്ടോബറിൽ റിലീസിനൊരുങ്ങുന്നു...

വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരുടെ കുട്ടികള്‍ക്ക് കാനഡയില്‍ വിദ്യാഭ്യാസ സൗകര്യമേര്‍പ്പെടുത്തും - കാനഡ ഇന്ത്യന്‍ ഫെഡറേഷന്‍

ഹുലെയുടെ തുടരെയുള്ള പഞ്ചുകള്‍ക്ക് പിന്നാലെ സപാറ്റ റഫറിയോട് തോല്‍വി സമ്മതിച്ചു. പിന്നാല ബോക്‌സിംഗ് റിംഗില്‍ നിലതെറ്റി വീഴുകയായിരുന്നു.

മലയാളിയുടെ സ്വന്തം നാടന്‍ വാറ്റിന് വന്‍ ഡിമാന്‍ഡ് ! കാനഡയിലെ 'മന്ദാകിനി'യെന്ന മദ്യം തയ്യാറാക്കുന്നത് മലയാളികളുടെ നാടന്‍ വാറ്റിന്റെ രീതിയില്‍. മന്ദാകിനിക്ക് പിന്നിലുള്ളതും മലയാളികള്‍. കോതമംഗലം സ്വദേശികളും...

സോച്ചു മീഡിയായുടെ ബാനറിൽ സജി കൂനയിലിന്റെ നേതൃത്വത്തിലാണ് എല്ലാ ആഴ്ചകളിലും അര മണിക്കൂർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം നടത്തുന്നത്. ഞായറാഴ്ചകളിൽ 12 .30 -ന് സംപ്രേക്ഷണം ചെയ്യുന്ന...

വിവിധ കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്ന കനേഡിയൻ, അമേരിക്കൻ ടീമുകൾ വരെ മത്സരത്തിൽ അണിനിരന്നു

സി ബി സിയുടെ പുറത്തുവന്ന ഏറ്റവും പുതിയ പോള്‍ ട്രാക്കര്‍ പ്രകാരം ലിബറലുകള്‍ക്ക് 35.6 ശതമാനമാണ് നിലവിലുള്ള മുന്‍തൂക്കം

കാനഡ പ്രതിരോധവകുപ്പ് മന്ത്രിയും സിഖ് വംശജനുമായ ഹര്‍ജിത് സാജന്‍ അഭയാര്‍ഥികളെ കൊണ്ടുവരുന്നതിനുള്ള സഹകരണവും നല്‍കുമെന്ന് പ്രഖ്യാപിച്ചു.

പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ നിര്‍ദ്ദേശപ്രകാരമാണ് ഏപ്രില്‍ 22 മുതല്‍ ആരംഭിച്ച നിരോധനം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത്

രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ ഒന്റേരിയോയിലെ പ്രൊഫസേഴ്‌സ് ലെയിക്കിലാണ് മത്സരം അരങ്ങേറുന്നത്.

രാമായണം 2021 പ്രഭാഷണ പരിപാടിയിലും,രാമായണ പാരായണത്തിലും സംബന്ധിക്കുകയും, സഹായ സഹകരണങ്ങൾ നൽകി പരിപാടി വിജയിപ്പിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. 

ദക്ഷിണ ഏഷ്യൻ രാജ്യങ്ങൾ കൊറോണ വ്യാപനം തടയാനുള്ള കഠിന പരിശ്രമത്തിലാണ്. ഇതിനാലാണ് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് കാനഡ അറിയിച്ചു.

2005 ല്‍ 12 എഡിറ്റോറിയല്‍ കാര്‍ട്ടൂണുകളാണ് ദി ജുട് ലാന്റ് പോസ്റ്റിൽ വന്നത്. ഇതില്‍ ഭൂരിഭാഗവും പ്രവാചകന്‍ മുഹമ്മദിനെ ആസ്പദമാക്കിയായിരുന്നു. അന്ന് കാർട്ടൂണിനെതിരെ ഡെന്‍മാര്‍ക്കില്‍ പ്രതിഷേധം ഉയരുകയും...

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ ചുഴലിക്കാറ്റിൽ ഇതുവരെ ആർക്കും മരണം സംഭവിച്ചിട്ടില്ലെന്ന് വ്യാഴാഴ്ച രാത്രിയിൽ കൂടിയ പത്രസമ്മേളനത്തിൽ മേയർ ബാരി ജെഫ് ലേമാൻ അറിയിച്ചു.

പള്ളികളുടെ പേരിലുള്ള ധർണയും സമരവും രാഷ്ട്രീയ പ്രേരിതം; ഇതിനായി രംഗത്തിറങ്ങുന്ന മതനേതാക്കൾ നാടിന്റെ അവസ്ഥ മനസ്സിലാക്കണം : ഉസ്താദ് ഖാസിം കോയ

കാനഡയിപ്പോള്‍ തീച്ചൂടില്‍ വെന്തുരുകയാണ്. , ചൂട് കൂടുന്നതും മഴ കൂടുതൽ സാന്ദ്രതയോടെ പെയ്യുന്നതും, ചുഴലിക്കാറ്റുകളുടെ വേഗതകൾ കൂടുന്നതും ഒക്കെ ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തന്നെയാണെന്ന്...

ഒട്ടാവ: കാനഡയില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കാല്‍ വഴുതി കായലില്‍ വീണ മലയാളി യുവാവ് മരിച്ചു. കലയന്താനി വെട്ടിമറ്റം ഹോളി സരസില്‍ പരേതനായ രാജന്റെ മകന്‍ ഫെലിക്‌സ് രാജനാ...

ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം പടരുന്നതിൽ കാനഡയില്‍ ആശങ്ക ഉയരുന്നു. കാഴ്ചാ ശക്തി, കേൾവി, സംതുലനം, ഓർമ നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണമാണ് ഈ രോഗബാധിതരിൽ കണ്ടുവരുന്നത്....

കാനഡ പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തില്‍ കേരള കോൺഗ്രസ് (എം) എംൽഎമാർക്ക് സ്വീകരണം നൽകി

കാനഡയിൽ പ്രസ് ക്ലബ്ബിന് പുതിയ നേതൃത്വം

ഒന്‍റേറിയോയില്‍ വീണ്ടും സ്‌റ്റേ അറ്റ് ഹോം ഉത്തരവ് പ്രാബല്യത്തില്‍

പ്രവാസി മലയാളികളോട് കാണിക്കുന്ന അനീതിക്കെതിരെ ലോകമെമ്പാടുമുള്ള ഒഐഒപി മൂവ്മെന്റ് ഓവർസിസ് കമ്മിറ്റി പ്രതിഷേധിച്ചു

കാനഡ: കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ ഉള്ള ഹിന്ദു കൂട്ടായ്മകളുടെ ” കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ “- യുടെ ഔപചാരിക ഉത്‌ഘാടനം ഭദ്ര ദീപം കൊളുത്തി...

20 കാരനായ മലയാളി വിദ്യാർത്ഥി കാനഡയിൽ അപകടത്തിൽ മരിച്ചു

കുവൈറ്റില്‍ യുവാക്കളുടെ സംഘട്ടനം; പൊലീസ് സംഘര്‍ഷം നിയന്ത്രിച്ചത് ആകാശത്തേക്ക് വെടിവച്ച്‌

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുവൈറ്റില്‍ ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്; സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാ...

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; വിമര്‍ശിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

error: Content is protected !!