27
Saturday November 2021

മസ്‌കത്ത്: സഹമിൽ നിർമാണ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്ന പുനലൂർ സ്വദേശി നന്ദു അശോകൻ (27) തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മരിച്ചു. പനി ബാധിച്ച നന്ദു ചികിത്സയ്ക്കായി നാട്ടിലേക്കു...

വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചതിന് ശേഷം വീടിനു തീ വെയ്‍ക്കാനും ഇവര്‍ ശ്രമിച്ചു.

ഗാലയിലെ ഒമാൻ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തി. കോവാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത...

ഒരു മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന നാല് പ്രവാസികളെ കസ്റ്റിഡിയിലെടുക്കുകയും ചെയ്‍തു.

ആയിരം ഒമാനി റിയാല്‍ അടിയന്തര പ്രാഥമിക സഹായമായി നല്‍കുവാന്‍ ഒമാന്‍ മന്ത്രിതല സമിതി തീരുമാനിച്ചു

ആകെ 4101 പേർക്കാണ് കൊവിഡ് കാരണം ഒമാനിൽ ജീവൻ നഷ്‍ടമായത്.

കേന്ദ്രം പാസാക്കിയ നിയമത്തിനെതിരേയുള്ള സമരത്തില്‍ നൂറു കണക്കിനു കര്‍ഷകരാണ് ഇതിനോടകം ജീവത്യാഗം നടത്തിയത്

മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗതയായിരുന്നു ചുഴലിക്കാറ്റിന് ഉണ്ടായിരുന്നത്.

മസ്കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം ഒമാനിലെ മൂസാന, സുവൈക്ക് വിലായത്തുകള്‍ക്കിടയിലേക്ക് പ്രവേശിച്ചു. സുവൈക്കിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലയിലാണ്. രാവിലെ മുതൽ മസ്ക്കത്ത് അടക്കമുള്ള സ്ഥലങ്ങളിൽ...

48 മണിക്കൂറിനിടെ 200 മുതല്‍ 500 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി; ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു, ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64...

ബസ്, ഫെറി സർവീസുകൾ നിർത്തവയ്ക്കുമെന്ന് ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും നിയന്ത്രണം ബാധകമാണ്.

രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

മസ്‍കത്ത്: ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി അമിത് നാരംഗിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 2001 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ്...

വിദ്യാര്‍ത്ഥികളില്‍ 2,77,381 പേര്‍ക്കും ആദ്യ ഡോസ് വാക്സിനാണ് നല്‍കിയത്. 28,149 പേര്‍ക്ക് ഇതിനോടകം തന്നെ രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞു.

നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ ചൊവ്വാഴ്‍ച പുലര്‍ച്ചെയായിരുന്നു അന്ത്യം

കുടുംബവുമൊത്ത് റുസൈൽ സിറ്റി സെന്ററിനടുത്തായിരുന്നു ഹാഷിം താമസിച്ചിരുന്നത്.

ഒമാന്‍ ഭരണാധികാരിക്ക് എല്ലാവിധ ആശംസകളും അറിയിച്ച രാഷ്‍ട്രപതി, സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും ഒമാനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള തന്റെ താത്പര്യവും അറിയിച്ചതായി ഒമാന്‍ വാര്‍ത്താ...

സുൽത്താന്റെ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഈ ഭേദഗതി പ്രാബല്യത്തിൽ വന്നു. നേരത്തെ റസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ പുതുക്കിയാൽ മതിയായിരുന്നു.

ഡീസല്‍ വില ലിറ്ററിന് 247 ബൈസയുമായിരിക്കും സെപ്‍റ്റംബര്‍ മാസത്തെ വില.

രാജ്യത്ത് എല്ലാ വിഭാഗം വീസകളും അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാവുമെന്നും അദ്ദേഹം പറഞ്ഞു.

മസ്‌കത്ത്: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഒമാന്‍ നീക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കാം. ഒമാന്‍ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശന...

വടക്കൻ ബാത്തിന ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന ഷിനാസ് വിലായത്തിലെ പുറംകടലിൽ നിന്നാണ് ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ഉൾപ്പെടെ കോസ്റ്റൽ ഗാർഡ് പിടികൂടിയത്.

ഒമാന്‍ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സെപ്തംബര്‍ ആദ്യം മുതല്‍ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് സംഘം സഞ്ചരിച്ചിരുന്ന ബോട്ട് കണ്ടെത്തിയത്.

ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് ഇന്ത്യൻ പ്രസിഡണ്ട് രാംനാഥ് കോവിന്ദിന് സന്ദേശമയച്ചു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് രാജ്യത്തെ മതകാര്യ മന്ത്രാലയം ഹിജ്റ പുതുവത്സരപ്പിറവി ആശംസകള്‍ നേര്‍ന്നു.

15 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന നോബി നാല് മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം തുടർന്ന് പോകുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

കുവൈറ്റില്‍ യുവാക്കളുടെ സംഘട്ടനം; പൊലീസ് സംഘര്‍ഷം നിയന്ത്രിച്ചത് ആകാശത്തേക്ക് വെടിവച്ച്‌

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുവൈറ്റില്‍ ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്; സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാ...

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; വിമര്‍ശിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

error: Content is protected !!