27
Saturday November 2021

റിയാദ് : കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി 'ഫെസ്റ്റി വിസ്റ്റ -2021' ന്റെ ഭാഗമായി നടത്തുന്ന ഇ അഹമ്മദ് മെമ്മോറിയൽ ഇന്റർനാഷണൽ ബാഡ്മിന്റൺ...

സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ കെഎംസിസിയുടെ ഇടപെടലുകൾ പ്രശംസനീയമാണെന്നും കലാ, കായിക രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾ മികച്ച നിലവാരം പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലാധ്യമായാണ് ഒരു പ്രവാസി സംഘടന മുൻ കാല പ്രവർത്തകർക്ക് പ്രതിമാസ പെൻഷൻ നൽകുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ പശ്ചാത്തലത്തിലാണ് നിരവധി രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള യാതയ്ക്ക് സൗദി നിരോധനം ഏർപ്പെടുത്തിയിരുന്നത്.

റിയാദ്: ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും...

ഗ്രാൻഡ് മോസ്‌കിൽ കുട്ടികളെ പ്രവേശിപ്പിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം

പ്രവാസി സംഘടനകൾ പ്രതിസന്ധി സമയത്ത് ആണെങ്കിലും പോലും സ്കൂളിന് വേണ്ടി ഒരു കാര്യം പറഞ്ഞാൽ ഉടൻ അത് നടപ്പാക്കി തരാറുണ്ട് എന്നും കൂടുതൽ പദ്ധതികൾ സ്കൂളിന് വേണ്ടി...

സൗദി ആഭ്യന്തര മന്ത്രാലയവും, മാനവശേഷി - സമൂഹ വികസന മന്ത്രാലയവും അനുബന്ധ സാങ്കേതിക കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് പുതിയ രീതി നടപ്പിലാക്കുന്നത്.

പത്തനംതിട്ട മാർത്തോമ്മാ ഹൈസ്കൂൾ 1989-90 ബാച്ചിലെ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെയായിരുന്നു നിർമാണം.

അഞ്ജു നവീനായിരുന്നു ഒരുക്കി ചിട്ടപ്പെടുത്തിയത്

ഫ്രറ്റേണിറ്റി ഫോറം സെക്രട്ടറി ഷാൻ തിരുവനന്തപുരം വിഷയാവതരണം നടത്തി.

രണ്ട് പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മരക്കാർ ഇ.പിക്ക് ജിദ്ദ പാന്തേഴ്സ് യാത്രയയപ്പ് നൽകി

സൗദി വെസ്റ്റ് നാഷനൽ കലാലയം സാംസ്കാരിക വേദി ഏർപ്പെടുത്തിയ കലാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; അലി പൊന്നാനി ('നിലാവ് പെയ്യുന്നിടങ്ങൾ'), ശിഹാബ് കരുവാരകുണ്ട് ('ഇടവഴികൾ കത്തുന്നത്') എന്നിവർ ജേതാക്കൾ

സൗദി അറേബ്യയിലെ ആദ്യ മലയാളപത്രമായ ‘മലയാളം ന്യൂസിന്റെ’ ആദ്യകാല ലേഖകനും ആ പത്രം സൗദിയിൽ പ്രചരിപ്പിക്കുന്നതിന് തന്റേതായ സംഭാവന നൽകിയ വ്യക്തികൂടിയാണ് അദ്ദേഹം.

ഹൃദയാഘാതമാണ്  കാരണമെന്ന്  ബന്ധുക്കൾ  വിവരിച്ചു.

വ്യാഴായ്ചയിലെ കണക്കനുസരിച് 43 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.

ഫ്രീ ആയി അനുവദിച്ച മൂന്ന് മിനുറ്റിനു ശേഷം തിരിച്ചു വരുമ്പോൾ 500 രൂപ പിഴ ഈടാക്കുന്നത് പ്രതിഷേധാർഹമാണ്.

2011 ൽ പുറത്തിറങ്ങുകയും ഏറെ പ്രചാരം ലഭിക്കുകയും ചെയ്ത കമൽ ചലച്ചിത്രമായ "ഗദ്ദാമ" യുടെ കഥ ഇഖ്‌ബാലിന്റേതായിരുന്നു.

ഹജ്ജ് സേവനരംഗത്ത് നിറസാന്നിധ്യവും ഹറം മേഖലയിൽ മുഴുവൻ സമയം ഹെൽപ് ഡെസ്ക് പ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്ന ആളാണ് അബ്ദുൽ കരീം.

ജിദ്ദ: റിയാദിൽ താമസസ്ഥലത്ത് വെച്ച് മലയാളി യുവാവ് മരണപ്പെട്ടു. തലശ്ശേരി സ്വദേശിയും പരേതനായ അബൂട്ടി ഹാജി - സുഹറ കക്കരക്കണ്ടി ദമ്പതികളുടെ മകനുമായ അബ്ദുൽ സഹൂദ് കക്കരക്കണ്ടി...

സുമനസുകൾ കൈകോർത്തു; മുഹമ്മദുണ്ണിയുടെ തുടർചികിത്സ ഇനി സ്വന്തം നാട്ടിൽ

ഛത്തീസ്ഗഢിലെ റായിപൂരിലുള്ള കലിംഗ സർവകലാശാലയിൽ നിന്നാണ് ഇരുവരും പി എച് ഡി ബിരുദം നേടിയത്

റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ (RIFA) രജിസ്റ്റർ ചെയ്ത പ്രമുഖരായ 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു

2022 -23 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

അനുസ്മരണം, ദേശഭക്തി ഗാനങ്ങൾ, ഫാൻസി ഡ്രസ് , ചിത്രീകരണം, ലഘു നാടകം തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് .

പ്രസ്തുത ഓർഡിനൻസിൽ അംഗങ്ങൾ ഹിന്ദു മത വിശ്വാസിയും ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നവരും ആവണമെന്ന് പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്

പ്രോഗ്രാമിൽ വച്ച് ജില്ലാ കലക്ടറുമായി കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരം ലഭിക്കുന്നതാണ്.

ആകെ കോവിഡ് കേസുകളുടെ എണ്ണം 549260 ഉം രോഗമുക്തരുടെ എണ്ണം 538329 ഉം ആയി. ആകെ മരണസംഖ്യ 8816 ആയി ഉയർന്നു.

നവംബർ 22ന് വൈകീട്ട് നാലിന് ജിദ്ദയിലെ വാദി മുറയ്യ ദുറ വില്ലയിലാണ് "മ്യൂസിക്കൽ നൈറ്റ്".

കുവൈറ്റില്‍ ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്; സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാ...

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; വിമര്‍ശിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

ഒമിക്രോണ്‍; യുകെയില്‍ രണ്ടു കേസുകള്‍ സ്ഥിരീകരിച്ചു

ലണ്ടന്‍: യുകെയിൽ രണ്ട് പേർക്ക് പുതിയ കോവിഡ് വേരിയന്റായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി. ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണെന്ന്‌ സാജിദ് ജാവിദ് പറഞ്ഞു. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

error: Content is protected !!