Advertisment

ലൂഗോയിൽ വിശുദ്ധ യൂദാ തദേവൂസ്, വിശുദ്ധ ശെമയോൻ ദേവാലയത്തിൽ വച്ച് പ്രവാസികൾക്കായുള്ള ദിവ്യബലി അർപ്പിച്ചു

New Update

ഇറ്റലി:  ലൂഗോ ക്രിസ്തീയ സഭാ ചരിത്രത്തിൽ ജനുവരി 14 വിവിധ രാജ്യക്കാർക്കായുള്ള ദിവ്യബലിയർപ്പണം തുടങ്ങിയിട്ട് 104 വർഷങ്ങൾ പിന്നിട്ടപ്പോൾ അതിൻറെ ഓർമ്മയ്‌ക്കായി 21 - 1 - 2018 ൽ വിശുദ്ധ യൂദാ തദേവൂസ്, വിശുദ്ധ ശെമയോൻ ദേവാലയത്തിൽ വച്ച് ജോസ് തെരൂപറമ്പിൽ അച്ഛൻറെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു.

Advertisment

publive-image

നൂറുകണക്കിനാളുകൾ സംബന്ധിച്ച ദിവ്യബലിയിൽ ഇറ്റലി, ഇന്ത്യ, റൊമാനിയ, ഇൻഡോനേഷ്യ, ഫ്രാൻസ്, സ്‌പെയിൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.

പ്രവാസികൾക്കായുള്ള നൂറ്റിനാലം വർഷം കത്തോലിക്കാ സഭ കൊണ്ടാടുമ്പോൾ ലൂഗോയിൽ ജോസച്ചന്റെ നേതൃത്വത്തിൽ രണ്ടാം വർഷമാണ് ആഘോഷിക്കുന്നത്. വിശുദ്ധകുർബാനയിൽ ആദ്യ ഗാനവും, ഹല്ലേലൂയാ, ആരതി എന്ന ഗാനങ്ങൾ ഇന്ത്യക്കാർ പാടിയപ്പോൾ കാറോസീസ, ഗ്ലോറിയ, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ഗാനം ഇറ്റലിക്കാർ പാടുകയുണ്ടായി.

publive-image

കാഴ്ചവയ്പ്, ഓശാന ഇന്തോനേഷ്യക്കാരും, സമാപനഗാനം പോളണ്ടുകാർ ആലപിക്കുകയും ചെയ്തു. വിശ്വാസികൾക്കായുള്ള പ്രാർത്ഥന 8 ഭാഷകളിലായി ചൊല്ലുകയുണ്ടായി. ദിവ്യബലിക്ക് ശേഷം ആസ്‌ലിൻ സജി വേഴപ്പറമ്പിൽ, ജൂലിയ അലക്സ് കൊച്ചുപാലത്താനത്ത്‌, ജെസീക്ക അലക്സ് കൊച്ചുപാലത്താനത്ത്‌, മരിയ ബെന്നി കണ്ണികുളത്തേൽ, ഇസബെല്ലാ റെജി കൊച്ചുപാലത്താനത്ത്‌ എന്നിവരുടെ മനോഹരമായ മാർഗ്ഗം കളിയോടെ ആഘോഷങ്ങൾ പര്യവസാനിച്ചു.

Advertisment