Advertisment

ഓസ്ട്രിയ വാരാന്ത്യത്തില്‍ അതിശൈത്യത്തിന്‍റെ പിടിയിലമരും താപനില മൈനസ് 25 ഡിഗ്രി വരെ

New Update

publive-image

Advertisment

വിയന്ന:  മഞ്ഞു പെയ്ത് തുടരുന്ന ഓസ്ട്രിയയില്‍ വാരാന്ത്യത്തില്‍ ശീതക്കാറ്റടിക്കും. ഓസ്ട്രിയയുടെ പല ഭാഗങ്ങളും കടുത്ത തണുപ്പിലമരും. രാത്രി കാലത്ത് അന്തരീക്ഷ താപനില - 25 നും -20 നും ഇടയിലേക്ക് താഴും. ബുധനാഴ്ച മുതല്‍ രാജ്യത്ത് അന്തരീക്ഷ മര്‍ദ്ദം - 5 നും - 15 നുമിടയിലായി തുടരും.

ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മഞ്ഞു പെയ്യും. അതിശൈത്യത്തിന്റെ പിടിയിലമരുന്ന മറ്റ്‌ ഭാഗങ്ങളില്‍ സൂര്യ പ്രകാശവും ലഭിക്കും.

publive-image

ഇതിനു മുമ്പ് ഏഴു വര്‍ഷം മുമ്പാണ് ഫെബ്രുവരി മാസത്തിലായിരുന്നു  രാജ്യത്ത്  അതിശൈത്യം ഉണ്ടായത്  . സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ശൈത്യം കടുക്കുമെങ്കിലും അതിശൈത്യം ആവര്‍ത്തിക്കപ്പെടുന്നത് പത്തോ അല്ലെങ്കില്‍ ഏഴോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ്.

ഇതിനു മുമ്പ് ഫെബ്രുവരിയില്‍ രാജ്യത്ത് അതിശൈത്യം നേരിട്ടത് 2011 ലാണ്. അതിനു മുന്‍പാകട്ടെ 2005, 1996, 1993, 1986 എന്നീ വര്‍ഷങ്ങളിലാണ്. ഏറ്റവും കൂടിയ തണുപ്പ് ഡിസംബര്‍ 10 (2017) റാഡ് സ്റ്റാറ്റില്‍ - 21.2 ഡിഗ്രിയായിരുന്നു. 1929 ഫെബ്രുവരിയില്‍ -36.6 ഡിഗ്രിയും 19൦5 ജനുവരിയില്‍ -37.4 ഡിഗ്രിയും (സമുദ്ര നിരപ്പില്‍ നിന്നും 3.106 അടി ഉയരത്തില്‍) ഏറ്റവും റെക്കോര്‍ഡ് താപനില.

Advertisment