ഓസ്ട്രിയയിലെ ഡാന്യൂബില്‍ നീന്താനിറങ്ങിയ രണ്ടു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു 

ഷിജി ചീരംവേലില്‍
Friday, August 24, 2018

വിയന്ന:  അവധിക്കാലം ആഘോഷിക്കാന്‍ വിയന്നയില്‍ എത്തിയ ഇന്ത്യന്‍ വംശജരായ രണ്ടു ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ ദാരുണമായി മുങ്ങി മരിച്ചു.  ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്നും അവധിക്കാലം ആഘോഷിക്കാനെത്തിയ മലയാളികളായ ജോയല്‍ (19), ജെയിംസ് (15)   എന്നിവരാണ് ദാരുണമായി  മുങ്ങിമരിച്ചത് .

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്താനായത്.  ബന്ധുക്കളുമൊത്ത് ഡാന്യൂബ് നദിയില്‍ ബോട്ട് സവാരിക്ക് ശേഷം നദിയില്‍ കുളിക്കാനിറങ്ങിയ ഒരു കുട്ടി അപകടത്തില്‍ പെട്ടപ്പോഴാണ് രണ്ടാമത്തെ യുവാവ് രക്ഷപെടുത്തുവാന്‍ നദിയിലേക്ക് ചാടിയത്.

ഒരു മണിക്കൂറിലധികം നീണ്ട തെരച്ചിലിനൊടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

 

മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍ സ്ഥിരതാമസമാക്കിയ ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍ കുഞ്ഞിന്റെയും സൂസന്റെയും മകനാണ്  ജോയല്‍ , റാന്നി സ്വദേശികളായ ഷിബു – സുബി എന്നിവരുടെ മകനാണ്  ജെയിംസ്. ആഗസ്റ്റ്‌ 3  ന്   ഇതേ  സ്ഥലത്ത്  ഒരു  50  വയസ്സുകാരനും  മുങ്ങി  മരിച്ചിരുന്നു .

 

×