Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ മദ്യപിച്ച് ദമ്പതികള്‍ക്കിടയില്‍ കിടന്നുറങ്ങിയ അയല്‍വാസി പോലിസ് പിടിയില്‍

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image 

സൂറിച്ച്:  സ്വിറ്റ്സര്‍ലന്‍ഡിലെ കൂര്‍ എന്ന സ്ഥലത്ത് നിന്നാണ് വിചിത്രമായ വാര്‍ത്ത.  രാത്രിയില്‍ ഉറക്കമുണര്‍ന്ന ഭര്‍ത്താവ് കണ്ടത് തനിക്കും ഭാര്യയ്ക്കുമിടയില്‍ മറ്റൊരാള്‍ കിടക്കുന്നു. ആദ്യം ഒന്നമ്പരന്ന ഭര്‍ത്താവ്, ക്ഷണിക്കാതെ തങ്ങളുടെ ഇടയില്‍ കിടക്കാനെത്തിയ വിരുതനെ പിടിക്കാന്‍ പോലീസിനെ വിളിച്ചു.

മദ്യപിച്ച് ലക്കുകെട്ടുറങ്ങിപ്പോയ അയല്‍വാസിയെ പോലീസെത്തിയിട്ടും ഉണര്ത്താനായില്ല. ആംബുലന്‍സില്‍ അതിഥിയെ ആശുപത്രിയില്‍ എത്തിച്ചു. മദ്യപിച്ച് അപ്പാര്‍ട്ട്മെന്റില്‍ എത്തിയ ഇദ്ദേഹം അകത്ത് നിന്നും പൂട്ടാത്തതിനാല്‍ പിടിയില്‍ തിരിക്കുകയും വാതില്‍ തുറന്ന് അകത്ത് കടക്കുകയുമാണ്‌ ഉണ്ടായത്.

Advertisment