Advertisment

ഓസ്ട്രിയയില്‍ പുകവലി നിരോധനം , ജനഹിതപരിശോധനയില്‍ വോട്ടെടുപ്പ് വെള്ളിയാഴ്ച അവസാനിക്കും

New Update

publive-image

Advertisment

വിയന്ന:  കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് ചിട്ടപ്പെടുത്തി 2018 ല്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന പുകവലി നിരോധനം അധികാരത്തില്‍ കയറിയ ഉടനെ ഇവിടുത്തെ തീവ്ര വലത് ഭരണകൂടം അട്ടിമറിക്കുകയായിരുന്നു.  ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഓസ്ട്രിയയിലെ ഭക്ഷണശാലകളിലും കഫെകളിലും പൂര്‍ണ്ണ പുകവലി മുക്തമാകുമായിരുന്നു.

വര്‍ഷങ്ങളായി ഇവിടുത്തെ  മെഡിക്കല്‍  കൌണ്‍സിലും ,  പുകവലി കാരണം അര്‍ബുദം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളും നടത്തിയ ശ്രമത്തിന്റെ ഫലമായി 2017 ല്‍ നിയമപരമായ ഭേദഗതി വരുത്തുന്നതിനാവശ്യമായ എല്ലാ മുന്‍ കരുതലുകളും എടുക്കുകയും ചെയ്തതാണ്.

എന്നാല്‍ 2017 ഡിസംബറില്‍ അധികാരമേറ്റി നാസി അനുകൂല ഭരണകൂടം ഈ ഭേദഗതി അപ്പാടെ എടുത്ത് കളയുകയാണുണ്ടായത്.

പൊതുജന സമ്മര്‍ദ്ദത്തിന് വഴങ്ങി ഒക്റ്റോബര്‍ 1 മുതല്‍ ഒരാഴ്ചക്കാലം ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി എല്ലാ സര്‍ക്കാര്‍  കാര്യാലയങ്ങളിലും , പ്രധാന ആശുപത്രി, സ്കൂള്‍ എന്നിവിടങ്ങളിലും വോട്ടുകള്‍ രേഖപ്പെടുത്താനുള്ള   സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന മലയാളി പ്രവാസികള്‍ക്ക് പുകവലിയെയും അതിലൂടെ സംഭവിക്കുന്ന ദുരിതങ്ങളേയും പറ്റി അറിവുള്ളതാണ്. നമ്മുടെയും അതിനേക്കാളുപരി അടുത്ത തലമുറയുടെ ആരോഗ്യത്തെ ഓര്‍ത്തെങ്കിലും ഓരോ വ്യക്തിയും ഈ ജനഹിതപരിശോധനയില്‍ പങ്കെടുക്കേണ്ടിയിരിക്കുന്നു

നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

തിങ്കള്‍ മുതല്‍ വെള്ളി വരെ നിങ്ങളുടെ അടുത്തുള്ള  ജില്ലാ ആസ്ഥാനങ്ങളില്‍  നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുമായി ചെന്ന് അതാതു  ജില്ലാ ആസ്ഥാനങ്ങളില്‍  വോട്ടു  ചെയ്യുക .. കൂടുതല്‍ വിവരങ്ങള്‍ http:dontsmoke.at യില്‍ നിന്നും അറിയാവുന്നതാണ്.

വിശദവിവരങ്ങള്‍ക്ക്:  ബൈജു  ഓണാട്ട് - 06643948519

Advertisment