Advertisment

ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം , മാറേണ്ടത് നേതൃത്വമല്ല നമ്മളാണ്

New Update

publive-image

Advertisment

വിയന്ന . വിയന്നയിലെ ക്രൈസ്തവ സമൂഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍ ചില സത്യങ്ങള്‍ തുറന്നു പറയാതെ വയ്യ .

ഈ  മഹത്തായ  പ്രസ്ഥാനത്തിന്‍റെ പതനത്തിനു  കാരണം   പുതുതലമുറയിലെ  ചെറുപ്പക്കാര്‍   ശുശ്രൂഷകളില്‍  പങ്കെടുക്കത്തതാണ്    എന്നു  കരുതുന്ന  നിങ്ങള്‍  മൂഡന്‍മാരുടെ  സ്വര്‍ഗ്ഗത്തില്‍  തന്നെ .ഈ  പ്രസ്ഥാനത്തിന്‍റെ  തളര്‍ച്ചയുടെ കാരണം  നിങ്ങളുടെ  നേതാക്കന്മാരില്‍  നിന്ന് തന്നെ  തുടങ്ങുന്നു . ദീപസ്തംഭം  മഹാശ്ചര്യം  എനിക്കും  കിട്ടണം  പണം  ഈ  സൂക്ത വാക്യവുമായി    നേതൃത്വത്തെ  വഷളാക്കി   വായില്‍  പ്ലസ്സ്ടറൊട്ടിച്ചു , കമ്മിറ്റികളില്‍   പോയിരുന്നു  കൈപൊക്കിയവരും , സാധാരണക്കാരന്‍റെ മുതുകത്ത്   കുതിര കയറിയ  നേതാക്കന്മാരും  അവര്‍ക്ക്  ആശിര്‍വാദം  നല്‍കിയ  നേതൃത്വവും  പരാജയമാണന്ന് , ഈ  കമ്മ്യൂണിറ്റിയുടെ  വളര്‍ച്ച  സൂചിപ്പിക്കുന്നു .

ലോകത്ത് ഒരു രാജ്യത്തും  നിലവിലില്ലാത്ത ഉട്ടോപ്യന്‍ ഇലക്ഷന്‍ മാനിഫെസ്റ്റോയ്ക്ക് അംഗീകാരം നല്‍കിയവരും ഇതേ പത്രത്തില്‍  തന്നെ വിമര്‍ശനമെഴുതിയ വ്യക്തിക്കെതിരെ , ഈ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഇതിന്‍റെ  നേതാവ്   അന്തകനായി മാറും എന്നെഴുതിയതിന്റെ പേരില്‍ , പള്ളി ഇലക്ഷനില്‍ പങ്കെടുക്കരുത് എന്ന് വിലക്കിയവരും, കൊലപാതകിയോടും വേശ്യയോടും ക്ഷമിച്ച ഗുരുവിന്റെ ശിഷ്യന്മാര്‍ പ്രത്യേക വ്യക്തിയുടെ കാല്‍ കഴുകില്ല എന്ന് വാശിപിടിച്ചപ്പോള്‍ അതിനെതിരെ  ഒന്ന്  ഞരങ്ങാതിരുന്നവരും , ഈ കമ്മ്യൂണിറ്റിയുടെ ഭാഗമായിരുന്ന ഒരു അങ്കമാലിക്കാരന്‍ മരിച്ചപ്പോള്‍ അത് അറിഞ്ഞില്ലന്ന് പറയുകയും നാളിതുവരെ ആ വിവരം ഒന്ന് പള്ളിയില്‍ വിളിച്ച് പറയാതിരിക്കുകയും, കമ്മറ്റിക്കാരുടെയും  അവരുടെ നാട്ടിലെ ആസ്മാദികളുടെയും  ചരമം പോലും വിളിച്ച് പറയുകയും അനുസ്മരണം നടത്തുകയും ചെയ്തവരാണ് ഈ കമ്മിറ്റിയും  ഇതിന്‍റെ നേതാക്കന്മാരും.

നിങ്ങളുടെ സണ്‍‌ഡേ സ്കൂള്‍  പ്രവര്‍ത്തനം ഫലം കണ്ടില്ലെന്നുവേണം കരുതുവാന്‍. അത് ഫലവത്താകണമെങ്കില്‍ നല്ല അധ്യാപകരും മാതാപിതാക്കളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം. ജര്‍മ്മന്‍ ശുശ്രൂഷ നടപ്പിലാക്കിയപ്പോള്‍ അതിനെതിരെ കമ്മിറ്റിയില്‍ ഹാജരായി ഞങ്ങള്‍ ചെറുപ്പക്കാര്‍ ദൂഷ്യ വശങ്ങള്‍ പറഞ്ഞപ്പോള്‍ അന്ന് അതിനെ പിന്തുണച്ച, ഇവിടെ ജനിച്ചുവളര്‍ന്ന യുവനേതാവ്   വരെ പിന്നീട് ജര്‍മ്മന്‍ ശുശ്രൂഷ ഞങ്ങള്‍ക്ക് കിട്ടിയ മഹാ  ഭാഗ്യം എന്ന് മറ്റ്‌ ചെറുപ്പക്കാരുമായി ചേര്‍ന്ന് സംയുക്ത പ്രസ്താവന ഇവരുടെ ഔദ്യോഗിക ജിഹ്വയായ പത്രത്തിലൂടെ തട്ടിവിട്ടത് മറക്കുന്നില്ല.ഏതൊരു പരിപാടിയും ജനപങ്കാളിത്തം കൊണ്ട് വിജയമാണെന്ന് പറയുമ്പോള്‍ ഇവിടെ  പള്ളിയില്‍1 0 ല്‍ താഴെ ആള്‍ക്കാര്‍ മാത്രം  പങ്കെടുക്കുമ്പോള്‍ ഇതേ കമ്മിറ്റിയും നേതാവും പറയുന്നു വന്‍ വിജയം. സമ്മതിക്കണം  ഇവരുടെയൊക്കെ  തൊലിക്കട്ടി.

ഇനിയെങ്കിലും പറയട്ടെ ലോകത്തില്‍ ഒരു രാജ്യത്തും 4 പേരെ തെരഞ്ഞെടുക്കുകയും അവരുടെ മേല്‍ 8 പേരെ നോമിനേറ്റു ചെയ്യുകയും ,ആ 8 പേരില്‍ ഒരു സില്‍ബന്ധിയെ ചെയര്‍മാനാക്കുകയും ,ആ ചെയര്‍മാനെ ചുമന്ന് കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരു ഇലക്ഷന്‍ സമ്പ്രദായം ഇല്ല. ഇതിനൊക്കെ കൈപൊക്കുന്നവരെ സമ്മതിക്കണം. ഒരു വികാരിയച്ചനെതിരെ ശബ്ദിക്കാന്‍ ശേഷിയില്ലാത്ത നിങ്ങള്‍ക്കൊക്കെ  എങ്ങനെ കര്‍ദ്ദിനാളിനെ മാറ്റാന്‍ ചാനലുകള്‍ കയറിയിറങ്ങാന്‍  സാധിക്കും .

ഇനി ഓസ്ട്രിയയിലെ ഒരു ചെറിയ ഉദാഹരണം പറയട്ടെ, 2006 ല്‍ ഓസ്ട്രിയന്‍ ഭരണ കൂടം  2012 ലയണ്‍സ് എന്ന ആതുര ശുശ്രൂഷാ കേന്ദ്രം അടച്ചു പൂട്ടും എന്നു  പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് ആ കാലയളവിനുള്ളില്‍ മറ്റ്‌ സ്ഥലങ്ങളില്‍  അപേക്ഷിക്കാം . ഇതാണ് ഈ രാജ്യത്തെ സംവിധാനവും , കീഴ്വഴക്കവും . എന്നാല്‍ ഇത്രയും വിശ്വാസികള്‍ പങ്കെടുക്കുന്ന ഒരു സ്ഥാപനം അടച്ചുപൂട്ടാന്‍ പോയിട്ട് ,  ഈ നേതാവും ഒരു കമ്മിറ്റിക്കാരനും കാര്യമായെടുത്തില്ല. പകരം സംവിധാനത്തിനായി അധികൃതരോടപേക്ഷിച്ചില്ല ? ആത്മാര്‍ത്ഥമായ  സേവനം  അത്ര തന്നെ !

പല അശുഭ  സത്യങ്ങളും പുറത്ത്  കൊണ്ടുവരുവാന്‍ ,  സിംഹങ്ങള്‍  എന്നഭിമാനിക്കുന്ന നേതാക്കന്മാര്‍ക്കാകാതെ വന്നപ്പോള്‍ ഒരു പെണ്‍ സിംഹം  തന്നെ വേണ്ടി വന്നു രാജാവ് നഗ്നനാണെന്ന്  വിളിച്ചു പറയുവാന്‍.

നല്ല ഒരു നേതാവിനെ വാര്‍ത്തെടുക്കുവാനും , നയിക്കുവാനും  ഉത്തരവാദിത്വമുള്ള ഒരു സമൂഹത്തിന് ബാധ്യതയുണ്ട്. കാലാ കാലങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുവാനും മനുഷ്യത്വം മറക്കാതിരിക്കാനുമൊക്കെ നല്ല കമ്മറ്റികള്‍ക്ക് സാധിക്കും. അല്ലാതെ എല്ലാം നഷ്ടപ്പെട്ടവന്റെ നിസംഗതയാകരുത് കമ്മറ്റിക്കാര്‍ക്ക് ,വിശ്വാസം ആരുടേയും കുത്തകയല്ല. അത് ഒരു ദൈവിക ദാനമാണ്. കര്‍ദ്ദിനാളിനെ  മാറ്റാന്‍ നടക്കുമ്പോള്‍  കുറഞ്ഞപക്ഷം സ്വന്തം ഇടവക  വികാരിയുടെ  മനസ്സെങ്കിലും  മാറ്റാന്‍   ശ്രമിക്കുക. വൈകി  വെളിപ്പെടുത്തുന്ന  സത്യങ്ങളും , വൈകിയെത്തുന്ന  നീതിയും , അനീതി  തന്നെ എന്നു മറക്കരുത് .

Advertisment