Advertisment

ഓസ്ട്രിയയില്‍ ഫോട്ടോ പതിപ്പിച്ച ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ അടുത്ത വര്‍ഷം മുതല്‍

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

വിയന്ന:  നിരന്തരമായ ദുരുപയോഗം തടയുവാന്‍ വേണ്ടി ഫോട്ടോ പതിപ്പിച്ച ഈ കാര്‍ഡുകള്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നു. 8.8 മില്ല്യന്‍ കാര്‍ഡുകള്‍ പ്രിന്റ്‌ ചെയ്തു കഴിഞ്ഞു. 1.6 മില്ല്യന്‍ കാര്‍ഡുകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇവരില്‍ ഭൂരിഭാഗം പേരും വിദേശികളായതിനാല്‍ ഇതുവരെ ഫോട്ടോകള്‍ നല്‍കാത്തതാണ് കാരണം.

പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ കാര്‍ഡില്‍ ഫോട്ടോകള്‍ പതിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ഫോട്ടോ ഇല്ലാത്തതിന്റെ മറവില്‍ പല അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും ആരോഗ്യരംഗത്തെയടക്കം സൌജന്യ സേവനങ്ങളും ആശുപത്രി സേവനങ്ങളും അനധികൃതമായി കൈപ്പറ്റിപ്പോയിരുന്നു.  ഈ ദുരുപയോഗത്തിന് മേലാണ് സര്‍ക്കാര്‍ പിടിമുറുക്കുന്നത്.

ഭൂരിഭാഗം ഓസ്ട്രിയക്കാരും തങ്ങളുടെ ഫോട്ടോ കാര്‍ഡില്‍ പതിപ്പിക്കുവാന്‍ അനുകൂലമല്ലെങ്കിലും സര്‍ക്കാര്‍ മറിച്ചൊരു തീരുമാനത്തിലെത്തുകയായിരുന്നു. ഇതനുസരിച്ച് കറുപ്പും വെളുപ്പും നിറത്തിലുള്ള ചിത്രങ്ങളാകും ഈ കാര്‍ഡില്‍ പതിപ്പിക്കുക.

ഇതുവരെ പൂര്‍ത്തിയാകാത്ത 1.6 മില്ല്യന്‍ കാര്‍ഡുകളില്‍ ഭൂരിഭാഗവും വിദേശികളും കൂടാതെ 14 വയസിന് താഴെയുള്ളവരെയും ഫോട്ടോ പതിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ആരംഭിക്കുന്ന കാര്‍ഡുകളുടെ വിതരണം 2023 ല്‍ മാത്രമേ പൂര്‍ത്തിയാകുകയുള്ളൂ.

പരമാവധി കുറവുകള്‍ പരിഹരിച്ച കാര്‍ഡുകളാണ് പുറത്തിറക്കുന്നത്. 14 വര്‍ഷമാണ്‌ കാര്‍ഡിന്റെ കാലാവധിയായി 1.6 ബില്ല്യന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 2016 ഡിസംബറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഈ കാര്‍ഡ് ഉപയോഗിച്ചത്. 7,79,000 പേര്‍.

 

Advertisment