Advertisment

ഓസ്ട്രിയന്‍ പ്രതിരോധ മന്ത്രി വിവാഹിതനാകുന്നു ,വിവാഹ സല്‍ക്കാരത്തില്‍ 60 അതിഥികള്‍ മാത്രം

New Update

publive-image

Advertisment

വിയന്ന:  ഓസ്ട്രിയന്‍  പ്രതിരോധകാര്യ മന്ത്രി മരിയോ കുനാസേക്ക്  വിവാഹിതനാകുന്നു. സബ്രീനയാണ് പ്രതിശ്രുത വധു. 41 വയസുള്ള മരിയോ കുനാസേക്കിന്റെ കല്യാണം തെക്കന്‍ സ്റ്റയര്‍മാര്‍ക്കില്‍ വെച്ചാണ് നടക്കുന്നത്.

വിവാഹ വിരുന്നില്‍ ഏറ്റവും അടുത്ത ബന്ധുക്കളും പാര്‍ട്ടി സുഹൃത്തുക്കളുമടക്കം 50 - 60 നുമിടയില്‍ ആള്‍ക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവാഹ ചടങ്ങുകള്‍ ക്രമീകരിക്കുന്നത് തന്റെ അടുത്ത അനുയായിയും നിലവില്‍ പാര്‍ട്ടി നേതാവുമായ സ്റ്റെഫാന്‍ ഹേര്‍മാനും സബ്രിനയുടെ സഹോദരിയുമാണ്‌. വെളുത്ത വസ്ത്രങ്ങളും കറുത്ത കോട്ടുമണിഞ്ഞായിരിക്കും അദ്ദേഹം കല്യാണത്തിനെത്തുക.

 

Advertisment