Advertisment

ഓസ്ട്രിയയില്‍ പോലീസിനെതിരായ മനുഷ്യാവകാശലംഘന പരാതികള്‍ വെളിച്ചം കണ്ടില്ല , പലതും പാതിവഴിയില്‍ മുക്കി

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

വിയന്ന:  പോലീസിനെതിരായ പരാതികള്‍ വെളിച്ചം കാണുന്നില്ല. സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഓസ്ട്രിയന്‍ സെന്റര്‍ ഫോര്‍ ലോ എന്‍ഫോഴ്സ്മെന്റ് സയന്‍സ് (ALES) നിയമമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളുന്നു.

ആലസ് നടത്തിയ പഠനത്തില്‍ സാള്‍സ് ബുര്‍ഗ് സംസ്ഥാനത്തില്‍ 233 കേസുകള്‍ അന്വേഷണ ഘട്ടത്തില്‍ തന്നെ അവസാനിപ്പിച്ചു. വിയന്നയിലാകട്ടെ 1285 പരാതികളില്‍ നടപടികള്‍ക്ക് ശേഷം 7 കേസുകളില്‍ മാത്രമാണ് പ്രോസിക്യൂഷന്‍ നടപടികള്‍ നേരിട്ടത് , ഈ  ഏഴുകേസുകളാകട്ടെ ആദ്യഘട്ടത്തില്‍ തന്നെ അവസാനിപ്പിക്കുകയും ചെയ്തു.

മുന്‍ നിയമമന്ത്രി വോള്‍ഫ് ഗാംഗിന്റെ കാലത്ത് സമര്‍പ്പിച്ച കമ്മീഷന്റെ പഠന റിപ്പോര്‍ട്ടില്‍ നീതിന്യായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ട വഴികള്‍ എങ്ങനെയാണെന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ( വോള്‍ഫ് ഗാംങ്ങ് ബ്രാന്‍ഡ് സ്റ്റെറ്റര്‍ 2013 മുതല്‍ 2017 വരെ ഓസ്ട്രിയന്‍ നിയമനീതിന്യായ വകുപ്പ് മന്ത്രിയും 2017 ല്‍ ഉപപ്രധാനമന്ത്രിയുമായിരുന്നു ) .

വിയന്നയില്‍ 1518 കേസുകളിലും സാള്‍സ്ബുര്‍ഗില്‍ 814 കേസുകളിലുമായി 1428 ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി 2012 - 2015 കാലയളവില്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ മന്ത്രാലയം ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നു. വിശ്വസനീയമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെയുള്ള പഠന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയെടുക്കുന്ന നടപടികള്‍ സേനയുടെ മനോവീര്യം തകര്‍ക്കുമെന്ന് മന്ത്രാലയത്തിന്റെ സെക്രട്ടറി ക്രിസ്റ്റ്യാന്‍ പില്‍സസേക്ക് ചൂണ്ടിക്കാട്ടുന്നു.

2017 ല്‍ ഒന്‍പത് പ്രോസിക്യൂഷന്‍ കേസുകള്‍ കോടതിയില്‍ വിചാരണ നടത്തിയെന്നും അതില്‍ ഏഴെണ്ണത്തില്‍ ശിക്ഷ വിധിച്ചുവെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും 18 നും 34 നുമിടയില്‍ പ്രായമുള്ളവരാണ്. ഇതില്‍ 5 ശതമാനം പേര്‍ പ്രത്യേക സുരക്ഷാ വിഭാഗമായ വേഗാ (WEGA) യിലും കോബ്രായിലും ജോലി ചെയ്യുന്നവരുമാണ്.

പരാതിക്കാരില്‍ മൂന്നിലൊന്ന് 50 വയസിന് മുകളിലുള്ളവരും 60 ശതമാനം പേരും യൂറോപ്യന്‍ യൂണിയനിലുള്ളവരും പത്ത് ശതമാനം പേര്‍ ആഫ്രിക്കക്കാരും എഴുപത് ശതമാനം പേര്‍ മദ്യപാനികളുമാണ്. ഇവരുടെപരാതികളില്‍ ബാലപ്രയോഗവും അതിലൂടെ പരിക്കുകള്‍ ഉണ്ടായതും (  ഇതില്‍ മൂന്നു ശതമാനം പേര്‍ക്ക് ഗുരുതര പരിക്കുകള്‍ സംഭവിച്ചവരുമാണ് )കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പരാതികളില്‍പെടുന്നു .

Advertisment