Advertisment

വിയന്നയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു , 50 ശതമാനം സ്കൂള്‍ വിദ്യാര്‍ഥികളുടെയും മാതൃഭാഷ ജര്‍മ്മനല്ല

New Update

publive-image

Advertisment

വിയന്ന:  ഓസ്ട്രിയയിലെ ഓരോ സ്കൂളിലെയും നാലിലൊന്ന് വിദ്യാര്‍ഥികളുടെ മാതൃഭാഷ ജര്‍മ്മനല്ല. അതായത് ഓസ്ട്രിയയിലെ 51 ശതമാനം വിദ്യാര്‍ഥികളും വിദേശികള്‍ തന്നെ. വ്യാഴാഴ്ച്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ദേശീയോദ്ഗ്രഥന റിപ്പോര്‍ട്ടിലാണ് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നത്.

2018 ലെ വാര്‍ഷിക ദേശീയോദ്ഗ്രഥന റിപ്പോര്ട്ട്  ജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രതിബാധിക്കുന്നുണ്ട്. ഇതനുസരിച്ച് കുടിയേറ്റം, അഭയാര്‍ഥിത്വം, വിദ്യാഭ്യാസം, സാമൂഹിക സാംസ്കാരിക മേഖലകള്‍ ഇവയൊക്കെ ഈ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായി വിലയിരുത്തുന്നു.

ദേശീയോദ്ഗ്രഥന മത്രികാരിന്‍ ക്നൈസ്സലിന്റെ അഭിപ്രായത്തില്‍ കുടിയേറ്റക്കാരുടെ രണ്ടാം തലമുറയില്‍പ്പെട്ട വിദ്യാര്‍ഥികളും മാതൃഭാഷയായി ജര്‍മ്മന്‍ ഭാഷ ഉപയോഗിക്കുന്നില്ല.

ദേശീയോദ്ഗ്രഥനത്തിന്റെ പ്രധാന ചാലകം സ്ത്രീകളാണെന്നും വിദ്യാര്‍ഥികളുടെ വിദ്യാഭാസ കാര്യത്തില്‍ സ്ത്രീകള്‍ നിസ്തുല പങ്ക് വഹിക്കണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Advertisment