Advertisment

വിയന്നയിലെ നിരത്തുകളെ കീഴടക്കുവാന്‍ ഫ്ലെക്സിറ്റി ട്രാമുകള്‍

New Update

publive-image

Advertisment

വിയന്ന:  പൊതു ഗതാഗത സംവിധാനത്തിന് പേരുകേട്ട ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ നിരത്തുകളെ കീഴടക്കുവാന്‍ താമസിയാതെ ഫ്ലെക്സിറ്റി ട്രാമുകള്‍ നിരത്തിലിറങ്ങും.  ഈ വര്‍ഷാവസാനത്തോടെ ഫ്ലെക്സിറ്റി വിയന്നയിലെമ്പാടും ഓടിത്തുടങ്ങും. ഇതോടനുബന്ധിച്ചുള്ള പരീക്ഷണ ഓട്ടം വ്യാഴാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി.

2017 അവസാനത്തോടുകൂടി വിയന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് പുതിയ ട്രാമുകള്‍ കൈമാറിയെങ്കിലും യാത്രക്കാരില്ലാതെയുള്ള പരീക്ഷണ ഓട്ടങ്ങള്‍ തുടരും. യാത്രക്കാരെയും വഹിച്ചുള്ള യാത്ര ഈ വര്‍ഷാവസാനത്തോടെ മാത്രമാകും ആരംഭിക്കുക.  ഈ പുതിയ ട്രാമുകള്‍ നിരത്തിലിറങ്ങുന്നതോടെ ഉയര്‍ന്ന പ്ലാറ്റ്ഫോമുള്ള പഴയ ട്രാമുകള്‍ ഓട്ടം നിര്‍ത്തിത്തുടങ്ങും.

publive-image

ഏകദേശം 119 നും 156 നുമിടയില്‍ പുതിയ ട്രാമുകളാണ് വിയന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ വാങ്ങുന്നത്. ഇതിനായി ഏകദേശം 562 മില്ല്യന്‍ യൂറോയുടെ കരാറാണ് കോര്‍പറേഷന്‍ ഒപ്പിട്ടത്. ഇതനുസരിച്ച് 24 വര്‍ഷം ട്രാമുകളുടെ സര്‍വീസ് സേവനങ്ങള്‍ നിര്‍മ്മാതാക്കള്‍ നിര്‍വഹിക്കും.

publive-image

ഈ വര്‍ഷം ജനുവരി ആദ്യവാരം മുതല്‍ പുതിയ ട്രാമില്‍ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു.  ഈ പരിശീലന പരിപാടി ഏകദേശം ഈ വര്‍ഷാവസാനം വരെ തുടരും. ട്രാക്കിലെ ഓരോ വളവിലും തിരിവിലും എങ്ങനെ സുരക്ഷിതമായി ട്രാം ഓടിക്കാം എന്നുള്ളത് പഠിപ്പിക്കുവാന്‍ വേണ്ടിക്കൂടിയാണിത്‌.

publive-image

ഏറ്റവും പുതിയ ട്രാം നിരത്തിലിറങ്ങുന്നതോടുകൂടി പരിസ്ഥിതി സൗഹൃദമായ ട്രാമുകള്‍ യാത്രക്കാര്‍ക്ക് പരിചിതമാകും. ഏറ്റവും കുറഞ്ഞ വൈദ്യുതിയിലാകും ട്രാമുകള്‍ ഓടുക. പുതിയ ട്രാമുകളില്‍ ലെഡ് ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ മടക്കാവുന്ന സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത് മൂല൦ വീല്‍ചെയര്‍ യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ബേബി വാഗണുമായി വരുന്നവര്‍ക്കും കൂടുതലായി ഈ ട്രാം ഉപയോഗിക്കാന്‍ പറ്റും.

ശക്തമായ എയര്‍കണ്ടീഷനിംഗ് സംവിധാനവും വീഡിയോ ക്യാമറകളും ടി വി സംവിധാനവും പുതിയ ട്രാമുകളില്‍ ഉണ്ടാകും.

Advertisment