Advertisment

വിയന്ന അന്താരാഷ്‌ട്ര മാരത്തണില്‍ മലയാളികളെ അണിനിരത്തി കേരള സമാജം വിയന്ന

New Update

publive-image

Advertisment

വിയന്ന:  വിയന്ന അന്താരാഷ്‌ട്ര മാരത്തണില്‍ ശക്തമായ മലയാളി സാന്നിധ്യം. വിയന്ന അന്താരാഷ്‌ട്ര മാരത്തണില്‍ കേരള സമാജം വിയന്നയുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമായി നാല്പതിനായിരത്തോളം അംഗങ്ങൾ പങ്കെടുത്ത,  35-ആമത് വിയന്ന സിറ്റി മാരത്തണിൽ  ഈ വർഷം കേരളസമാജം വിയന്നയുടെ പതിനഞ്ച് അംഗങ്ങൾ  പങ്കെടുത്തു.   എല്ലാ അംഗങ്ങളും നിശ്ചിത സമയത്തിനുള്ളിൽ ഓട്ടം പൂർത്തിയാക്കി, മെഡലുകൾ നേടി.

publive-image

പാപ്പച്ചൻ പുന്നക്കലിന്റെ നേതൃത്വത്തിൽ മാസങ്ങളായി ശാസ്ത്രീയവും ആയാസകരവുമായ ചിട്ടയായ പരിശീലനമാണ് നടന്നു വന്നത്. പതിനെട്ട് വയസ്സിൽ താഴെയുള്ള അഞ്ച് അംഗങ്ങൾ അധികാരികളുടെ പ്രത്യേക അനുമതി നേടിയാണ് മാരത്തണിൽ പങ്കെടുത്തത്.

publive-image

ഏപ്രിൽ 22നു രാവിലെ ഒൻപത് മണിക്ക് യൂറോപ്പിലെ  വശ്യസുന്ദരിയായ   ഡാന്യൂബ് നടിയുടെ തീരത്ത് സ്ഥിതി  ചെയ്യുന്ന   ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് മുന്നില്‍  നിന്നുമാണ് മാരത്തോൺ  ആരംഭിച്ചത്. നാല്പത്തിരണ്ട് കിലോമീറ്റർ ഓടിത്തീർക്കേണ്ട സിറ്റി മാരത്തോൺ , ഇരുപത്തി ഒന്ന് കിലോമീറ്റർ ഓടേണ്ട ഹാൽഫ്‌ മാരത്തോൺ, റിലേ മാരത്തോൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് ഓട്ടം നടന്നത്.

 

ഹാഫ്‌ മാരത്തോണിൽ പങ്കെടുത്തവർ -  എബി കുര്യൻ, ബൈജു ഓണാട്ട്, ഫ്രെഡി മാധവപ്പള്ളി, പാപ്പച്ചൻ  പുന്നക്കൽ, സെനിൻ ശിശുപാലൻ, ശരത് കൊച്ചുപറമ്പിൽ, സിമ്മി കൈലാത്ത്.

റിലേ മരത്തോണിൽ പങ്കെടുത്തവർ - അഞ്ചിത അന്തിവീട്, അർച്ചിത അന്തിവീട്, അഞ്ജലി അലാനി, ജെന്നിഫർ വട്ടക്കുന്നുമ്പറത്ത്, മരിയ ഓണാട്ട്, സിൽവിയ കൈലാത്ത്, സോണിയ പുത്തൻകളം, സുബിൻ പുത്തൻകളം.
ഉച്ച കഴിഞ്ഞ്  മൂന്നു മണിയോട് കൂടി  വിയന്നയിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് മുന്‍പില്‍ നിന്നും ആരംഭിച്ച്   ടൌണ്‍ഹാളിനു സമീപമാണ് സമാപിച്ചത്

കാണികൾക്ക് ആവേശമുണർത്തിയ ഇന്ത്യന്‍  സാന്നിദ്ധ്യമായി , കേരള സമാജാം  വിയന്നയുടെ  പ്രവര്‍ത്തകര്‍ , വിയന്നയിലെ ഇന്ത്യന്‍  സമൂഹത്തിനു   ഒരു  പുതിയ  കായിക സന്ദേശം  കൈമാറി.

വിയന്ന അന്താരാഷ്‌ട്ര മാരത്തണിന്‍റെ  ആല്‍ബം  കാണുവാന്‍ താഴെയുള്ള  ലിങ്കില്‍   ക്ലിക്ക് ചെയ്യുക

 

https://www.flickr.com/photos/160861674@N07/sets/72157695954094825/with/40920650734/

Advertisment