വിയന്ന മലയാളി അസോസിയേഷന്‍ കായികദിനം ആഘോഷിച്ചു

ഷിജി ചീരംവേലില്‍
Tuesday, August 14, 2018

വിയന്ന:  ഓസ്ട്രിയയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വി എം എയുടെ സ്പോര്‍ട്സ് ദിനം അതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിയന്നയിലെ 22 -)൦മത്തെ ജില്ലയിലെ ,ഡൊനൌ സിറ്റി സ്പോര്‍ട്സ് സെന്ററില്‍ നടന്ന കായിക മത്സരങ്ങള്‍ വി എം എ അധ്യക്ഷന്‍ രാജന്‍ കുറുന്തോട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു.

കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സ്പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ലിന്‍റ്റോ പാലക്കുടിയാണ്.

250 ഓളം പേര്‍ പങ്കെടുത്ത കായിക മത്സരങ്ങള്‍ രാത്രി പതിനൊന്നര മണിവരെ നീണ്ടു. ലോംഗ് ജമ്പ്, ഫുട്ബോള്‍, ബീച്ച് വോളിബോള്‍, വടംവലി തുടങ്ങിയ മത്സരങ്ങള്‍ മത്സരങ്ങളുടെ  ഭാഗമായിരുന്നു .

മത്സരങ്ങള്‍ക്ക്  സണ്ണി മണിയഞ്ചിറ, ജോര്‍ജ്ജ് ഞൊണ്ടിമാക്കല്‍, ജന്‍സണ്‍ തട്ടില്‍, സോജറ്റ് ജോര്‍ജ്ജ്, ഷാജന്‍ ഇല്ലിമൂട്ടില്‍, ജോസഫ്, രഞ്ജിത്ത് കുറുപ്പ്, അജി വട്ടത്തറ, ബ്രിട്ടോ അടിച്ചില്‍, ജെറിന്‍ ജോര്‍ജ്ജ്, മാത്യു വര്‍ഗീസ്‌, വര്‍ഗീസ്‌ വിതയത്തില്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് നേതൃത്വം നല്‍കിയത്.

മത്സരാര്‍ത്ഥികള്‍ക്കായി നാടന്‍ കപ്പയുമിറച്ചിയും അടക്കം , യൂറോപ്പ്യന്‍   ഭക്ഷണവും ക്രമീകരിച്ചിരിന്നു.

 

കായിക  ദിനത്തിന്‍റെ ആല്‍ബം  കാണുവാന്‍ താഴെയുള്ള  ലിങ്കില്‍  ക്ലിക്ക്  ചെയ്യുക

https://flic.kr/s/aHsmgSExMw

×