Advertisment

വേൾഡ് മലയാളി ഫെഡറേഷൻ ഓസ്ട്രിയക്ക് നവസാരഥികൾ

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

ചുരുങ്ങിയ നാൾ കൊണ്ട് ബഹുദൂരം പിന്നിട്ടു പ്രവാസി മലയാളി മനസ്സിൽ ഇടം നേടിയ പ്രവാസി സംഘടനയായവേൾഡ് മലയാളി ഫെഡറേഷൻ (wmf) ഓസ്ട്രിയ്ക്ക് പുതുസാരഥികൾ.

നവംബർ 16 .11 .2018 വെള്ളിയാഴ്ച വൈകിട്ട്ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ 23 മാത് ജില്ലയിലെ കെറ്റ്‌സർ ഗാസയിലെ പാരിഷ്ഹാളിൽ വച്ച്കൂടിയ ജനറൽ ബോഡി യോഗത്തിൽ വച്ച് 2019 - 2020 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ ഇലക്ഷൻകോർഡിനേറ്റർ  ആൻറണി പുത്തൻപുരക്കൽ പ്രഖ്യാപിച്ചു.

publive-image

ലോകമെങ്ങും അത്യാഹിത കെടുതികൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്വിറ്റസർലണ്ടിലെ ജനീവയിൽപ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ ഡിപ്പാർട്മെന്റ് തലവനും wmf ഗ്ലോബൽ ഉപദേഷ്ടാവുമായ ഡോ മുരളി തുമ്മാരുകുടിവിശ്യഷ്ടാഥിതിയായിരുന്ന വേദിയിൽ wmf ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, wmf ഗ്ലോബൽകോർഡിനേറ്റർ വർഗീസ് പഞ്ഞിക്കാരൻ wmf യൂറോപ് കോർഡിനേറ്റർ സാബു ചക്കാലക്കൽ wmf ബിസിനസ്സ് കോർഡിനേറ്റർ ഉമേഷ് മേനോൻ ഇലക്ഷൻ കോർഡിനേറ്റർ ആന്റണി പുത്തൻപുരക്കൽതുടങ്ങിയവരെ വേദിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ഓസ്ട്രിയൻ wmf പ്രസിഡണ്ട് തോമസ് പടിഞ്ഞാറേക്കാല സംസാരിച്ചുകൊണ്ടും പരിപാടികൾക്ക് തുടക്കം കുറിച്ചു. തന്റെ പ്രസംഗത്തിൽ ഈ രണ്ടുവർഷത്തെ wmf തന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിവരിച്ചു.

മുരളി തുമ്മാരുകുടിയുടെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം ഗ്ലോബൽചെയർമാൻ പ്രിൻസ് പള്ളിക്കുന്നേലും ഗ്ലോബൽ കോർഡിനേറ്റർ വര്ഗീസ് പഞ്ഞിക്കാരനും കൂടി ചേർന്ന് ഈകഴിഞ്ഞ രണ്ടുവര്ഷക്കാലം wmf കേരളത്തിലും മറ്റു രാജ്യങ്ങളിലുമായി ചെയ്ത ജീവ കാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അതോടൊപ്പം യൂറോപ്പ് കോർഡിനേറ്റർ സാബു ചക്കാലക്കൽ തന്റെ പ്രവർത്തന മേഖലയെക്കുറിച്ചു വിശദീകരിച്ചു.

പിന്നീട് 2016 ഒക്ടോബർ മുതലുള്ള wmf ഓസ്ട്രിയയുടെ വരവ് ചെലവ് കണക്കുകൾഅവതരിപ്പിച്ചു കൊണ്ട് wmf ഓസ്ട്രിയൻ ട്രഷറർ മാത്യു പള്ളിമാറ്റത്തിൽ സംസാരിച്ചു. അതിനുശേഷം wmf ഗ്ലോബൽ ചെയർമാനായ പ്രിൻസ് പള്ളിക്കുന്നേലും ഗ്ലോബൽ കോർഡിനേറ്റർ വർഗീസ്പഞ്ഞിക്കാരനും ചേർന്ന് ഡോ.മുരളി തുമ്മാരുകുടിയെ പൊന്നാട അണിയിച്ചു ആദരിച്ചു.

അതിനുപുറമെ 2019 -2020 ലേക്ക് wmf ഓസ്ട്രിയക്ക് വേണ്ടി തിരഞ്ഞെടുത്ത ഭാരവാഹികളെ ഗ്ലോബൽ ഇലക്ഷൻ കോർഡിനേറ്റർ ആന്റണി പുത്തൻപുരക്കൽ വേദിയിലേക്ക് ക്ഷണിച്ചു.

 2019-2020  ലെ  ഭാരവാഹികള്‍ 

പ്രസിഡണ്ട്:  ടോമിച്ചൻ പാറുക്കണ്ണിൽ  വൈസ് പ്രസിഡണ്ട് : ഡോ പ്രിയംവദ വേണുഗോപാൽ ,സെക്രട്ടറി : റെജി മേലഴകത്തു ,ജോയിന്റ് സെക്രട്ടറി :  മേഴ്സി കക്കാട്ട് ,ജോയിന്റ് സെക്രട്ടറി : വെറോണിക്ക സോജി ,ട്രഷറർ :  മാത്യു പള്ളിമറ്റം ,ഓസ്ട്രിയൻ കോർഡിനേറ്റർ :  ജേക്കബ് കീക്കാട്ടിൽ ,കൾച്ചറൽ കോർഡിനേറ്റർ :  പ്രിയദർശിനി കലങ്കൻ ,ചാരിറ്റി കോർഡിനേറ്റർ :  പോൾ കിഴക്കേക്കര .മീഡിയ കോർഡിനേറ്റർ :  ജോർജ് കക്കാട്ട്എന്നിവരാണ്

Advertisment