Advertisment

ഓസ്ട്രിയന്‍ റെയില്‍വേയില്‍ ഇനി മൊബൈലിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം

New Update

 

Advertisment

publive-image

വിയന്ന:  കേറ്ററിംഗ് രംഗത്ത് നവീന വിപ്ലവവുമായി ഓസ്ട്രിയന്‍ റെയില്‍വേ. ഓസ്ട്രിയന്‍ റെയില്‍വേ തങ്ങളുടെ യാത്രക്കാര്‍ക്ക് ഇരിപ്പിടങ്ങളില്‍ തന്നെ ഭക്ഷണം എത്തിക്കുവാനുള്ള പദ്ധതിയുമായി രംഗത്ത്. നിലവിലുള്ള കേറ്ററിംഗ് കമ്പനിയുടെ സേവനം അവസാനിപ്പിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

ഏപ്രില്‍ ഒന്ന് മുതല്‍ ഡോണ്‍ എന്ന കേറ്ററിംഗ് ഗ്രൂപ്പ് റെയില്‍വേ കാന്റീനുകള്‍ ഏറ്റെടുക്കുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ മൊബൈലിലൂടെ ഓര്‍ഡര്‍ ചെയ്ത് നിങ്ങളുടെ ഇരിപ്പിടങ്ങളില്‍ തന്നെ അവ കമ്പനിയെത്തിച്ചുതരും.  അതിനായി റെയില്‍വേ റസ്റ്റോറന്റുകളില്‍ പോകേണ്ടതില്ല. ഹെന്റി എന്ന ഗ്രൂപ്പിനായിരുന്നു ഇതുവരെ കേറ്ററിംഗ് നല്‍കിയിരുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഭക്ഷണവും ബുക്ക് ചെയ്യാം. അതല്ലെങ്കില്‍ ഓണ്‍ലൈനായോ മൊബൈല്‍ ഫോണിലോ ഇഷ്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഉദാഹരണമായി അലര്‍ജിയുള്ളവര്‍ക്ക് പ്രത്യേകം ഭക്ഷണം വേണമെങ്കില്‍ ടിക്കറ്റെടുക്കുമ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.

ഓസ്ട്രിയയിലെ 80 ഓളം ഹോട്ടലുകളുടെ മെനു ലിസ്റ്റില്‍ നിന്നും 4000 ആള്‍ക്കാരുടെ അഭിരുചി നേരിട്ടറിഞ്ഞ ശേഷമാണ് ഓസ്ട്രിയന്‍ റെയില്‍വേ പുതിയ മെനു കാര്‍ഡ് തയാറാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ലഭിക്കുന്ന ഏറ്റവും പുതുമയോടുകൂടിയ ഭക്ഷണങ്ങളാണ് യാത്രക്കാരെയും കാത്തിരിക്കുന്നത്.

സാറ്റ്വിച്ചിന് 350 യൂറോയും ഓസ്ട്രിയന്‍ സ്പെഷ്യലായ് വീനര്‍ ഷ്നിറ്റ്സ്സലും സലാഡിനും 10.90 യൂറോയുമാണ് വില.  ബിയറും വൈനുമെല്ലാം പാനീയങ്ങളുടെ പട്ടികയില്‍പ്പെടുന്നു.

Advertisment