Advertisment

ഉല്ലാസയാത്രയും വൻവിജയം: സി കെ സിയുടെ രണ്ടാം ഘട്ട കായികമേള ഇന്ന് കോവൻട്രിയിൽ

author-image
admin
Updated On
New Update

രു ദശാബ്ദ ത്തിലേറെയായി കോവൻട്രി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏകോപന ശക്തിയായി പ്രവർത്തിക്കുന്ന സി കെ സി യുടെ, നടപ്പുവർഷത്തെ രണ്ടാമത്തെ പൊതുപരിപാടിയായ ഏകദിന ഉല്ലാസയാത്രയും വിജയകരമായി പൂർത്തിയാക്കി.

Advertisment

publive-image

2019 ഓഗസ്റ്റ് മുന്നിനായിരുന്നു സ്കാർബ്രൗ കടൽത്തീരത്തേക്കുള്ള ഏകദിന ഉല്ലാസ യാത്ര സംഘടിക്കപ്പെട്ടത്. നൂറ്റിഅൻപത്തിലധികം അംഗങ്ങൾ യാത്രയുടെ ഭാഗമായി. രണ്ടു ബസുകളിലായി രാവിലെ പുറപ്പെട്ട സംഘം അന്നേദിവസം രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്.

കൂട്ടായ്മ പുതുക്കലും , കളിയും താമശയുമായി ഒരുകൂട്ടരും പ്രകൃതിയെ തൊട്ടറിഞ്ഞും ചിരിയും ചിന്തയുമായി മറ്റൊരുകൂട്ടരും , ഒപ്പം കുട്ടികളും കൂടിച്ചേർന്നപ്പോൾ അക്ഷരത്തിലും അർത്ഥത്തിലും ഓഗസ്റ്റ് മുന്ന് അവർക്ക് ഉത്സവദിനമായി മാറി.

publive-image

രാജു ജോസഫ് , റോബിൻ സ്കറിയ ,ജേക്കബ് സ്റ്റീഫൻ ,പോൾസൺ മത്തായി എന്നിവർ പ്രധാന സംഘടകരായപ്പോൾ , ജോൺസൻ യോഹന്നാൻറെ നേതൃത്വ ത്തിൽ ഭരണ സമതി എല്ലാറ്റിനും മേൽനോട്ടം വഹിച്ചു. കായികമേളയുടെ രണ്ടാം ഘട്ടമായ (ഗയിംസ് ) മത്സരങ്ങൾ ഇന്ന് കോവൻട്രി യിൽ നടക്കും. ഫുട് ബോൾ ,ബാസ്കറ്റ് ബോൾ ,വോളി ബോൾ തുടങ്ങിയ മത്സരങ്ങളാണ് നാളെ നടക്കുക എന്ന് സെക്രട്ടറി ബിനോയ് തോമസ് അറിയിച്ചു.

വേദിയുടെ വിലാസം:

Moat House Leisure and Neighbourhood Centre

Winston Avenue, Coventry,

CV2 1EA

Advertisment