Advertisment

ജി.സി.എസ്.ഇയിൽ യുകെയിലെ എറ്റവും ഉയർന്ന വിജയവുമായി മാഞ്ചസ്റ്ററിന്റെ അഭിമാനമുയർത്തി അഭിഷേകും ജിയായും...

New Update

മാഞ്ചസ്റ്റർ:   ജി.സി.എസ്.ഇ പരീക്ഷാ ഫലത്തിൽ മാഞ്ചസ്റ്റർ വിഥിൻഷോയിൽ നിന്നുള്ള അഭിഷേക് അലക്സ് എല്ലാ വിഷയങ്ങളിലും ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ഗ്രേഡോടെ അഭിമാന വിജയം നേടി. ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, മാത്സ്, ഫിസിക്സ്, റിലീജിയസ് സ്റ്റഡീസ്, സ്പാനിഷ് എന്നീ വിഷയങ്ങളിൽ ഗ്രേഡ് 9, ഡിസൈൻ ടെക്നോളജിക്ക് എസ്റ്റാർ, അഡീഷനൽ സബ്ജക്ട് ആയ ഫർദർ മാത്സിന് എ ഹാറ്റ് എന്നിങ്ങനെയാണ് അഭിഷേക് കരസ്ഥമാക്കിയത്.

Advertisment

ഓൾട്രിൻഹാം സെന്റ് അംബ്രോസ് ഗ്രാമർ സ്കൂളിൽ നിന്നുമാണ് അഭിഷേക് വിജയിച്ചത്. സയൻസ് വിഷയങ്ങളെടുത്ത് ഇതേ സ്കൂളിൽ തുടർന്ന് പഠിക്കാനാണ് അഭിഷേക് ഉദ്ദേശിക്കുന്നത്. ദൈവം അനുഗ്രഹിച്ചാൽ മെഡിസിന് പോകുവാനാണ് ആഗ്രഹിക്കുന്നതെന്ന് അഭിഷേക് പറഞ്ഞു.

publive-image

തന്റെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് തനിക്ക് പിന്തുണ നൽകിയ മാതാപിതാക്കളെയും, സഹോദരങ്ങളെയും, കുടുംബാംഗങ്ങളെയും, അദ്ധ്യാപകരേയും, സുഹൃത്തുക്കളെയും നന്ദിയോടെ സ്മരിക്കുന്നതായി അഭിഷേക് പറയുന്നു.

യുക്മ നാഷണൽ ട്രഷററും, മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറും എറണാകുളം ആമ്പല്ലൂർ സ്വദേശിയുമായ ചെറുവള്ളിൽ അലക്സ് വർഗ്ഗീസിന്റെയും മുട്ടുചിറ ചെരിയംകുന്നേൽ ബെറ്റി അലക്സിന്റേയും മകനാണ് അഭിഷേക്. മൂത്ത സഹോദരി അനേഖ അലക്സ്. എലെവൽ കഴിഞ്ഞ് യൂണിവേഴ്സിറ്റിയിൽ അക്കൗണ്ടിംഗ്‌ ആൻറ് ഫൈനാൻസിംഗ് പഠിക്കാനൊരുങ്ങുന്നു. ഇളയ സഹോദരി ഏഡ്രിയേൽ അലക്സ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

പഠനത്തിലെന്ന പോലെ കലാകായിക രംഗങ്ങളിലും മിടുക്ക് തെളിയിച്ചിട്ടുണ്ട് അഭിഷേക്. വിഥിൻഷോ സെന്റ് തോമസ് സീറോ മലബാർ ഇടവകയിലെ ഓൾട്ടർ സർവ്വീസ് ലീഡറാണ് അഭിഷേക്.

publive-image

ഓൾട്രിംഹാം ലൊറേറ്റോ ഗ്രാമർ സ്കൂളിൽ നിന്നും ഒന്നാമതായി ജിയാ റോസ് ജിജോ....

മാഞ്ചസ്റ്റർ:- നോർത്ത് വിച്ചിൽ താമസിക്കുന്ന കോട്ടയം കൈപ്പുഴ കിഴക്കേക്കാട്ടിൽ ജിജോ എബ്രഹാമിന്റെ ഉഴവൂർ കരംമ്യാലിൽ അനീഷാ ജിജോയുടെയും മകളായ ജിയാ റോസ് ജിജോ ഓൾട്രിംഹാം ലൊറെറ്റോ ഗ്രാമർ സ്കൂളിലെ ഒന്നാം സ്ഥാനക്കാരിയായി പത്ത് വിഷയങ്ങളിൽ 9 ഗ്രേഡും ഫർദർ മാത്സിന് എ ഹാറ്റും നേടിയാണ് അത്യുജ്ജ്വല വിജയം നേടിയത്.

ഓൾ യുകെ ബിഗ് ബാംഗ് തിയറി സയൻസ് എക്സിബിഷന്റെ ഫൈനലിസ്റ്റാണ് ജിയാ.ഭാവിയിൽ നല്ലൊരു ടീച്ചറാകാനാണ് ഈ മിടുമിടുക്കി ആഗ്രഹിക്കുന്നത്.ഇതേ സ്കൂളിലെ ഇയർ 8 വിദ്യാർത്ഥിനി ജോസ്ന ജിജോ സഹോദരിയാണ്.

Advertisment