Advertisment

പൗരത്വ ബില്ലിനെതിരെ ജർമ്മനിയിലും പ്രവാസികളുടെ വൻ പ്രതിഷേധം. ഇന്ത്യൻ എംബസിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ അണിനിരന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാർ

New Update

പൗരത്വ നിയമത്തിനും പൗര രജിസ്റ്ററിനുമെതിരെ ഇന്ത്യൻ പ്രവാസികൾ ജർമ്മനിയിൽ പ്രതിഷേധ മാർച്ചും സമരവും സംഘടിപ്പിച്ചു. ജർമ്മനിയിലെ ബർനിലനിൽ ഇന്ത്യൻ എംബസിയിലേക്കായിരുന്നു സമരം നടന്നത്.

Advertisment

publive-image

നൂറുകണക്കിന് ഇന്ത്യൻ പ്രവാസികളാണ് സമരത്തിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്നും ജർമ്മനിയിൽ പഠനത്തിനെത്തിയ വിദ്യാർത്ഥികളായിരുന്നു സമരത്തിൽ പങ്കെടുത്തവരിൽ ഏറെയും.

നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി ഇന്ത്യൻ പതാകകളും ബാനറുകളും പ്ലാക്കാർഡുകളുമായാണ് സമരക്കാർ നടന്നു നീങ്ങിയത്.

പോലീസ് ഇവർക്ക് ശക്തമായ സുരക്ഷാ ഒരുക്കി. എംബസിക്ക് മുമ്പിൽ ശക്തമായ പ്രതിഷേധ സമരവും പ്രസംഗങ്ങളുമൊക്കെ നടത്തിയാണ് സമരക്കാർ പിൻവാങ്ങിയത്.

സ്വദേശികൾ അടക്കം മറ്റ് പൗരന്മാർ കൗതുകത്തോടെയാണ് സമര പരിപാടികൾ വീക്ഷിച്ചത്. ഇതോടെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ അന്തർദേശീയ തലത്തിലും ചർച്ചയാവുകയാണ്.

 

 

Advertisment