Advertisment

'ഹാനോഫർ മലയാളി അസോസിയേഷൻ' ആദ്യ ക്രിസ്മസ് ഗംഭീരമായി ആഘോഷിച്ചു

New Update

ബുർഗ്‌ഡോർഫ് (ഹാന്നോഫർ, ജർമ്മനി):  ഹാനോഫർ മലയാളികളുടെ കൂട്ടായ്മയായ 'ഹാനോഫർ മലയാളി അസോസിയേഷൻ' ക്രിസ്മസ് ആഘോഷം അതിഗംഭീരമായി 27/12/2017 ബുധനാഴ്ച, ബുർഗ് ഡോർഫിലെ സെൻറ്. നിക്കോളാസ് പള്ളിയിലും ഓഡിറ്റോറിയത്തിലും ആഘോഷിച്ചു.

Advertisment

publive-image

ഉച്ചയോടുകൂടി ഫാ. ഷിബു തെക്കിനേടത്ത് വീടുകൾ വെഞ്ചരിക്കുകയും പ്രാർഥിക്കുകയും ചെയ്തു. തുടർന്ന് കുമ്പാരവും ഫാ. ഷിജു വിന്റെ മുഖ്യകാർമികത്വത്തിൽ പരിശുദ്ധ ദിവ്യ ബലി അർപ്പിക്കുകയും ചെയ്തു.

ഹാനോഫറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികുടുംബങ്ങൾക്കും സന്ന്യസ്‌തകർക്കും ഒത്തുചേരുന്നതിനും സൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനും സാധിച്ചു. 'ക്രിസ്മസ് പാപ്പയുടെ' സർപ്രൈസ് വിസിറ്റ് എല്ലാവർക്കും ആവേശമായി.

publive-image

വൈദികർ ക്രിസ്മസ് സന്ദേശം നൽകുകയും ക്രിസ്മസ് കേക്ക് മുറിച്ചു എല്ലാവർക്കും നൽകി. തുടർന്ന് കപ്പ -ഇറച്ചി , പിടി- കോഴി തുടങ്ങി വിഭവസമൃദ്ധമായ നാടിന്റെ രുചിയും ശ്രദ്ധേയമായി.

കുട്ടികളും മുതിർന്നവരും ഒരേപോലെ പങ്കെടുത്ത പാട്ടും നൃത്തവും ഏവർക്കും ആസ്വാദ്യകരമായി. 'കർത്തോഫൽ സലാഡ്' ബാൻഡിന്റെ കരോക്കെ ഗാനമേളയും നൃത്തവും ശ്രദ്ധേയമായി.

publive-image

മുൻകൂട്ടി തിരഞ്ഞെത്തെടുത്തിരുന്ന 'ക്രിസ്മസ് ഫ്രണ്ടിന് ' സമ്മാനങ്ങൾ കൈമാറുകയും ആശംസകൾ നേരുകയും ചെയ്തു. പഴയ കമ്മറ്റിക്കാർ സ്ഥാനം ഒഴിയുകയും പുതിയ കമ്മറ്റിക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു.

തുടർന്നും ഇതുപോലെ സന്തോഷത്തിലും ഒത്തൊരുമയിലും മുന്നേറാൻ സാധിക്കട്ടെ എന്നു പരസ്‌പരം ആശംസിച്ചു ആഘോഷം സമാപിച്ചു.

publive-image

Advertisment