Advertisment

'ആത്മീയം 2019': ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര - കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം

author-image
admin
Updated On
New Update

- ജിയോ ജേക്കബ്ബ് 

Advertisment

ഗാൽവേ:  സെന്റ് തോമസ് സീറോ മലബാര്‍ ചർച്ച് കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനവും സീറോ മലബാര്‍ യുത്ത് മൂവ്മെൻറ് (SMYM) Galway unit - ഉദ്ദ്ഘാടനവും മാർച്ച് 23 ശനിയാഴ്ച മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.

അന്നേ ദിവസം മുതിർന്നവർക്കായ് രാവിലെ 10 മണിക്ക് English Mass (scheduled mass of mervue parish) നെ തുടർന്ന് 1 മണി വരെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

publive-image

റവ.ഫാ. ക്ലെമെന്റ് പാടത്തീപറമ്പിൽ, റവ.ഫാ രാജേഷ് മേച്ചീറകാത് , റവ. ഫാ റോയ് വട്ടക്കാട്ട് & ടീം എന്നി വൈദികരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുക.

കുട്ടികളെ, ജൂനിയർ (2nd Class മുതൽ 5th class ), സീനിയർ (6th class - 8th class ) , Super സീനിയർ (9th class,Transition year & above) എന്നിങ്ങനെ കുട്ടികളെ മൂന്ന് വിഭാഗമാക്കി തിരിച്ചാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 9 മണിയ്ക് രജിസ്ട്രേഷൻ ആരംഭിക്കും

കുട്ടികളുടെ മനസുകളെ വചനാധിഷ്ടിതമായി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന കളികൾ, ദൈവിക പ്രവൃത്തനങ്ങൾ ദൃശ്യമാകുന്ന പ്രാർത്ഥനകൾ, വചനത്തിന്റെ അന്തര്‍ഭാവം ഹൃദയ ഭിത്തികളിൽ ആലേഖനം ചെയ്യപ്പെടുന്ന ക്ലാസുകൾ, ആത്മാവിനെ ദൈവസന്നിധിയിലേക്കുയർത്തുന്ന ഗാന ശുശ്രുഷ.ദൈവവുമായി അനുരഞ്‌ജിപ്പിക്കുന്ന കുമ്പസാരം.

ജിവിത നവീകരിക്കപ്പെടുന്ന ആരാധന, വിശുദ്ധ കുർബാനയിലൂടെ ആത്മീയ ജീവിതം.... എല്ലാ ക്രിസ്തീയ വിഭാഗത്തിലുള്ള വിശ്വാസികളുടെ കുട്ടികളെയും ധ്യാനത്തിലേക്കു വികാരി റവ.ഫാ.ജോസ്‌ ഭരണികുളങ്ങര ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു . ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ധ്യാനം സമാപിക്കും.

NB: -രാവിലെ 9 ന് രജിസ്ട്രേഷന്‍ ആരംഭിക്കും അതോടൊപ്പം കുട്ടികളുടെ രക്ഷാകർത്താക്കൾ "parents consent form" നിർബന്ധമായും പൂരിപ്പിച്ച് നൽകേണ്ടതാണ്.

-ധ്യാന ദിവസം കുട്ടികൾക്ക് ഭക്ഷണം നൽകപ്പെടുന്നതാണ്

- കുടുതൽ വിവരങ്ങൾക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

Jobby Paul : 0851672375

Anil Jacob : 0879644979

Shaijy Johnson : 0892455172

Advertisment