ഫാ.സേവ്യർഖാൻ വട്ടായിൽ അയർലണ്ടിൽ എത്തി. ലിമെറിക് ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കമാകും

ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Friday, August 31, 2018

ലിമെറിക്ക്:  ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്നി 2018’ ബൈബിള്‍ കൺവെൻഷന് ഇന്ന് തുടക്കമാകും. ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത്.

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീംനയിക്കുന്ന കൺവെൻഷൻ എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് നടക്കുന്നത്.

കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി യു.കെയുടെ നേതൃത്വത്തില്‍ നടക്കും.  കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ.റോബിന്‍ തോമസ് :0894333124
ജോജോ ദേവസ്സി:
0894562531(കൈക്കാരന്‍ )
ബിജു തോമസ്:
0877650280 (കൈക്കാരന്‍)

×