Advertisment

അയര്‍ലണ്ട് മലയാളി കൊച്ചു കരോളിന്റെ ആലാപന ഭംഗി ഇത്തവണത്തെ പ്രവാസി ക്രിസ്തുമസിന് മിഴിവേകും. 'താരക വൃന്ദങ്ങള്‍ താരാട്ട് പാടുവാന്‍' - വീഡിയോ ആല്‍ബം പൂര്‍ണ്ണമായും അയര്‍ലണ്ട് മലയാളികള്‍ നിര്‍മ്മിച്ചത്

author-image
രാജു കുന്നക്കാട്ട്
Updated On
New Update

അയര്‍ലണ്ട്:  ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഈണവും താളവും പകരാന്‍ അയര്‍ലണ്ട് മലയാളികളുടെ സ്നേഹ സമ്മാനമാണ് 'താരക വൃന്ദങ്ങള്‍ താരാട്ട് പാടുവാന്‍' എന്ന വീഡിയോ ആല്‍ബം. കരോള്‍ ഗാനങ്ങള്‍ ഉള്‍പ്പെടെ വിദേശത്തും നാട്ടിലും ഈ ഗാനം അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Advertisment

publive-image

അയര്‍ലണ്ട് മലയാളി ദമ്പതികളുടെ മകളായ കരോളിന്‍ എബ്രാഹം എന്ന ബാലികയുടെ ശബ്ദഭംഗി തന്നെയാണ് ഉണ്ണിയേശുവിന്റെ പിറന്നാളിന് സ്വരമാധുരി പകരുന്ന ഈ ആല്‍ബത്തിന്റെ പ്രത്യേകത. ഡോ. ജോസഫ് വെള്ളനാലിന്റെ രചനയ്ക്ക് സുബിന്‍ ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു.

വീഡിയോ ചിത്രീകരണവു൦ എഡിറ്റിംഗും അയര്‍ലണ്ട് മലയാളിയായ ഗീവര്‍ഗീസ് ജോര്‍ജ്ജാണ് നിര്‍വഹിച്ചിരിക്കുന്നത്.  കോറസില്‍ നിധി സജേഷ്, സ്വര രാമന്‍ നമ്പൂതിരി എന്നിവരോടൊപ്പം അനലിന ഡൊമിനിക്, ആന്‍ലിസ് സിജോ, സാന്ദ്ര റോയ് എന്നിവരും വീഡിയോയെ മനോഹരമാക്കി.

പൂര്‍ണ്ണമായും അയര്‍ലണ്ട് മലയാളികളുടെ സംഭാവനയാണ് 'താരക വൃന്ദങ്ങള്‍ താരാട്ട് പാടുവാന്‍'.  ചിത്രീകരണവും അയര്‍ലണ്ടില്‍ തന്നെയായിരുന്നു നിര്‍വഹിച്ചത്.

Advertisment