Advertisment

കോർക്കില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും, തോമാശ്ലീഹാ, സെബസ്ത്യാനോസ്, സിസ്റ്റർ അൽഫോൻസാ എന്നീ വിശുദ്ധരുടെയും സംയുക്ത തിരുന്നാൾ 26 ന്

author-image
admin
New Update

- ബിജു പൗലോസ്

Advertisment

കോർക്ക്: സീറോ-മലബാർ സമൂഹത്തിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും, തോമാശ്ലീഹാ, സെബസ്ത്യാനോസ്, സിസ്റ്റർ അൽഫോൻസാ എന്നീ വിശുദ്ധരുടെയും സംയുക്ത തിരുന്നാൾ 2019 മെയ്മാസം 26 -)o തിയതി ഞായറാഴ്ച നടക്കും.

വിൽട്ടൺ S.M.A ദേവാലയത്തിൽ 4 പി എം ന് ആഘോഷമായ വി. കുർബാനയോടെ ആരംഭിക്കുന്ന തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ചാപ്ലിൻ ഫാദർ സിബി അറക്കൽ നേതൃത്വം നൽകും. ഫാദർ പോൾ തെറ്റയിൽ സഹകാർമീകനായിരിക്കും.

publive-image

തുടർന്ന് പ്രസുദേന്തി വാഴിക്കൽ, ലദീഞ്, പ്രദക്ഷിണം എന്നീ തിരുക്കർമ്മങ്ങൾ നടത്തപ്പെടും. തിരുനാളിൽ സംബന്ധിച്ചു വിശുദ്‌ധരുടെ മാധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാനും വരും നാളുകളിലേക്ക് കൂടുതൽ ദൈവാനുഗ്രഹം പ്രാപിക്കാനും എല്ലാവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.

തിരുനാളിനോട് അനുബന്ധിച്ചു എല്ലാവർഷത്തെയും എന്നപോലെ സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ഒരുക്കങ്ങൾക്കായി ട്രസ്റ്റിമാരായ ഡിനോ ജോർജ്ജ്, സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

Advertisment