Advertisment

കോർക്കിൽ ഓണാഘോഷം സെപ്റ്റംബർ 14ന്

author-image
അജേഷ് ജോൺ
Updated On
New Update

അയർലണ്ട്:  തുമ്പയും തുമ്പപ്പൂവും ഊഞ്ഞാലാട്ടവും തിരുവാതിരയും ഓണക്കോടിയുമൊക്കെയായി ലോകമെമ്പാടുമുള്ള മലയാളികളെ ആവേശത്തേരിലേറ്റുവാനും എല്ലാവരും ഒരുപോലെയെന്ന ആപ്തവാക്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുവാനും ഒരു ഓണക്കാലം കൂടി വരവായി.

Advertisment

publive-image

മുൻകാലങ്ങളിലേതു പോലെ ഈ വർഷവും കോർക്കിലെ പ്രവാസി സംഘടനകളായ കോർക്ക് പ്രവാസി മലയാളി അസോസിയേഷനും വേൾഡ് മലയാളി കൗൺസിലും സംയുകതമായി നടത്തുന്ന വിളവെടുപ്പുത്സവം 2019ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘടനാഭാരവാഹികൾ അറിയിച്ചു.

സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ കൃത്യം ഒൻപത് മണിക്ക് കോർക്ക് ടോഗറിലുള്ള സെന്റ്.ഫിൻബാർ ഹർലിംഗ് ഹാളിൽ വച്ച് ഓണാഘോഷത്തിന്റെ തിരശീല ഉയരുന്നതാണ്. അയർലണ്ടിലെ കിരീടം വയ്ക്കാത്ത രണ്ടു രാജാക്കന്മാർ മാറ്റുരയ്ക്കുന്ന വടംവലി മൽസരം ഇത്തവണ യും തീപാറുമെന്നുറപ്പാണ്.

വിഭവസമൃദ്ധമായ ഓണസദ്യ ഗൃഹാതുരത്വത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടുപോകുമ്പോൾ അരങ്ങിൽ മിന്നിമറിയുന്ന കലാപരിപാടികൾ ജനസാഗരത്തെ വിളവെടുപ്പുത്സവത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിക്കുകയും ചെയ്യും.

ഒരുമയുടെ ഓണം ഒരുമിച്ചാഘോഷിക്കാൻ കോർക്കിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Advertisment