Advertisment

രമേഷ് പിഷാരടി - ധർമ്മജൻ ടീമിന്റെ Star Wars 2018 മെഗാഷോ കോർക്കിൽ

author-image
admin
New Update

കോർക്ക്:  സെപ്റ്റംബർ 16-ആം തിയതി ഞായറാഴ്ച, അയർലണ്ടിലെ കോർക്കിൽ വച്ച് നടത്തുന്ന Star Wars 2018 മെഗാഷോയുടെ ടിക്കറ്റ് വിൽപ്പന കോർക്ക് സീറോ മലബാർ പള്ളി വികാരി ഫാ. സിബി അറക്കലിന് നൽകി കൊണ്ട് ആരംഭിച്ചു.

Advertisment

publive-image

ഐറിഷ്മലയാളികൾ കാത്തിരിക്കുന്ന രമേഷ് പിഷാരടി - ധർമ്മജൻ ടീമിനോടൊപ്പം വമ്പൻ താരനിരയുമായി, മറിമായം സീരിയലിലൂടെ മലയാളിയുടെ മനം കവർന്ന രചനാ നാരായണൻകുട്ടിയും, നിലാവിൻറെ സുഖമുളള സ്വരം ആയി എത്തിയ മലയാളത്തിന്റെ സൂപ്പർ പിന്നണി ഗായിക ജ്യോത്സ്നയും, കൂടാതെ കലാഭവൻ മണി മരിച്ചിട്ടും മണിനാദം മരിച്ചിട്ടില്ല എന്ന് തെളിയിച്ച നാടൻപാട്ടുകളുടെ ചക്രവർത്തി കൃഷ്ണൻകുമാർ ആലുവ ഉൾപ്പെടെ 10-ഓളം കലാകാരൻമാർ കോർക്കിൽ എത്തുന്നു.

publive-image

വമ്പൻ താരനിര അണി നിരക്കുന്ന മെഗാ സ്റ്റേജ് ഷോ സെപ്റ്റംബർ 16 തീയതി ഞായറാഴ്ച കോർക്കിലെ Clayton hotel വച്ച് വൈകുന്നേരം 6 മണിക്ക് അരങ്ങേറുന്നതാണ്. കോമഡി, സംഗീതം നൃത്തം തുടങ്ങിയവ ഉൾപ്പെടുന്ന മെഗാഷോ പരിപാടികൾ കാണികൾക്ക് മൂന്ന് മണിക്കൂറിലേറെ സമയം ആസ്വദിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. വിഐപി, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ ടിക്കറ്റ് ലഭ്യമാണ്.

publive-image

കോർക്കിലും സമീപ കൗണ്ടികളിലുമുള്ള എല്ലാ പ്രവാസി മലയാളികളുടെയും സഹായസഹകരണവും സാന്നിദ്ധ്യവും ആഗ്രഹിക്കുന്നതായി സംഘാടകർ അറിയിച്ചു.

Venue: Clayton Hotel Silver Springs, Tivoli, Cork, EirCode: T23 E244

ടിക്കറ്റിനും കുടുതൽ വിവരങ്ങൾക്കും വിളിക്കുക;

സൻജിത്ത് ജോൺ: 087-773-1879

അജേഷ് ജോൺ: 089-956-6197

എബി തോമസ്: 087-280-5731

Advertisment