Advertisment

ഡബ്ലിൻ സീറോ മലബാർ സഭ തൊഴിലാളി മധ്യസ്ഥനായ യൗസേപ്പിതാവിൻ്റെ തിരുനാൾ മെയ് ദിനത്തിൽ ആചരിക്കുന്നു

New Update

ഡബ്ലിൻ:  ഡബ്ലിൻ സീറോ മലബാർ സഭ തൊഴിലാളി മധ്യസ്ഥനായ യൗസേപ്പിതാവിൻ്റെ തിരുനാൾ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്നിനു ആചരിക്കുന്നു. ‘BEANNACHT’ (അനുഗ്രഹം) എന്ന് പേരിട്ടിരിക്കുന്ന തിരുനാൾ മെയ് ഒന്നിനു വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാനയോടെ താലാ ഫെർട്ടകയിൻ ചർച്ച് ഓഫ് ഇൻ ക്രാനേഷനിൽ വച്ച് ആചരിക്കും.

Advertisment

publive-image

സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും. വിശുദ്ധ കുർബാനക്ക് ശേഷം വാഹനങ്ങൾ വെഞ്ചരിക്കുന്ന കർമ്മവും ഉണ്ടായിരിക്കും.

ദൈവത്തിൻ്റെ സൃഷ്ടികർമ്മത്തിൽ പങ്കുചേരുന്നവരാണ് തൊഴിലാളികൾ. തൊഴിലിൻ്റെ മാഹാത്മം മന:സ്സിലാക്കുവാനും, ദൈവം നൽകിയ വലിയ അനുഗ്രഹമാണ് തൊഴിലെന്ന് തിരിച്ചറിഞ്ഞ് ദൈവത്തിനു നന്ദി പറയുവാനും, 'അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (മത്തായി 11 : 28). എന്ന ക്രിസ്തുവിൻ്റെ വചനം അനുസരിച്ച് നമ്മുടെ തൊഴിലിടങ്ങളെ, അവിടുത്തെ വിഷമങ്ങളെ ദൈവത്തിനു സമർപ്പിച്ച് പ്രാർത്ഥിക്കാനുമായി ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

Advertisment